നമ്മെ വളരെയധികം ബുദ്ധിമുട്ടിക്കുന്ന ഒരു ക്ലീനിങ് പ്രവർത്തനമാണ് ജനലയും ജനനക്കമ്പികളും ക്ലീൻ ചെയ്യുക എന്നുള്ളത്. എത്രതന്നെ ഇടവിട്ട സമയങ്ങളിൽ ക്ലീൻ ചെയ്താലും വളരെ പെട്ടെന്ന് തന്നെ കമ്പികളിലും ചില്ലുകളിലും മറ്റും മാറാലയും അഴുക്കും കറകളും പറ്റി പിടിക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ ഇവ വീണ്ടും വൃത്തിയാക്കേണ്ട ആവശ്യം വരുന്നു. കൂടാതെയും ശ്വാസംമുട്ട് ആസ്മ തുടങ്ങിയ രോഗങ്ങൾ ഉള്ളവർ വീട്ടിലുണ്ടെങ്കിൽ പൊടി പിടിച്ചകമ്പികൾ ഇടപെട്ട സമയങ്ങളിൽ വൃത്തിയാക്കേണ്ടത് അനിവാര്യമാണ്.
അത്തരത്തിൽ ജനലക്കമ്പികളിൽ പറ്റി പിടിച്ചിരിക്കുന്ന കറകളും അഴുക്കുകളും എളുപ്പത്തിൽ നീക്കം ചെയ്യുന്നതിനും ഇനി പെട്ടെന്ന് അവ വരാതിരിക്കുന്നതിനും വേണ്ടിയിട്ടുള്ള ഒരു ചെറിയ സൊലൂഷൻ ആണ് ഇതിൽ കാണുന്നത്. വിപണിയിൽ നിന്ന് വാങ്ങിക്കുന്ന പല വിലകൂടിയ പ്രോഡക്ടുകളെക്കാളും ഏറെ ഗുണകരമായിട്ടുള്ള ഒന്നാണ് ഇത്.
അതുമാത്രമല്ല യാതൊരു തരത്തിലുള്ള സൈഡ് എഫ്ഫക്റ്റ് ഇങ്ങനെ ചെയ്യുന്നത് വഴി ഉണ്ടാകുന്നില്ല. അത്തരത്തിൽ ജനല കമ്പികളിലെ അഴുക്കും കറകളും നീക്കം ചെയ്യുന്നതിന് വേണ്ടി ഏറ്റവും ആദ്യം ഒരു കപ്പ് വെള്ളം എടുക്കാവുന്നതാണ്. പിന്നീട് ഇതിലേക്ക് നാം വീട്ടിൽ ഉപയോഗിക്കുന്ന ഒരു സ്പൂൺ സോപ്പ് പൊടി ഇട്ടു കൊടുക്കേണ്ടതാണ്.
ഈ സോപ്പുപൊടി കമ്പികളിലും ചില്ലുകളിലും പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കുകളെ നീക്കം ചെയ്യുന്നതാണ്. പിന്നീട് ഇതിലേക്ക് അല്പം സോഡാ പൊടി ഇട്ടു കൊടുക്കേണ്ടതാണ്. ഈ സോഡാപ്പൊടി ജനൽ കമ്പികളിലെ കറകളെ നീക്കം ചെയ്യുന്നു. കൂടാതെ നല്ലൊരു ഫ്രഷ്നസ് നമ്മുടെ വീടിന് നൽകുകയും ചെയ്യുന്നതാണ്. ഈയൊരു മെത്തേഡ് ഫോളോ ചെയ്യുകയാണെങ്കിൽ വളരെ എളുപ്പത്തിൽ നമ്മുടെ ഈ ഒരു ജോലി ചെയ്തു തീർക്കാൻ സാധിക്കും. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.