ആരോഗ്യത്തിന്റെ കാര്യത്തിലായാലും ഐശ്വര്യത്തിന്റെ കാര്യത്തിൽ ആയാലും ഏതൊരു വീട്ടിലും നട്ടുവളർത്തേണ്ട ഒരു സസ്യമാണ് തുളസി. ലക്ഷ്മി ദേവിയുടെ പ്രതീകമാണ് തുളസി. അതിനാൽ തന്നെ തുടച്ചു നട്ടുവളർത്തുന്ന വീടുകളിൽ ഐശ്വര്യവും സമൃദ്ധിയും എല്ലാം ഉണ്ടാവുന്നതാണ്. ലക്ഷ്മി ദേവിയുടെ അവതാരം ആയതിനാൽ തന്നെ തുളസി എല്ലാ വീടുകളിലും നിർബന്ധമായും നാം നട്ടുവളർത്തേണ്ടതാണ്.
ഇത്തരത്തിൽ തുളസി വീടിന്റെ മൂന്ന് ഭാഗങ്ങളിൽ നട്ടുവളർത്തുന്നതാണ് ഏറ്റവും ഉചിതം. ഇതിൽ ഏറ്റവും ആദ്യത്തെ എന്ന് പറയുന്നത് മുൻവശമാണ്. പ്രധാന വാതിലിനോട് ചേർത്ത് കിടക്കുന്ന മുൻവശത്ത് തുളസിച്ചെടി ഉണ്ടാകുന്നത് ഉത്തമമാണ്. അതുപോലെ തന്നെ വീടിന്റെ വടക്ക് ദിശയിലും വടക്ക് കിഴക്ക് മൂലയിലും എല്ലാം തുളസി പൂത്തുലഞ്ഞു നിൽക്കുന്നത് ഉത്തമമാകുന്നു. ഇത്തരത്തിൽ പലരുടെ വീട്ടിലും തുളസി ഉണ്ടാകുമെങ്കിലും അത് പൂത്തുലഞ്ഞു നിൽക്കുന്ന കാഴ്ച അപൂർവമാണ്.
വീടിന്റെ മുൻപിലും വടക്കുവശത്തും ഇതേ പോലെ തുളസി പൂത്തുലഞ്ഞു നിൽക്കുകയാണെങ്കിൽ വളരെ വലിയ ഐശ്വര്യം ആണ് അത് ഉണ്ടാക്കുന്നത്. എല്ലാ വീട്ടിലും ഇങ്ങനെ കാണണമെന്നില്ല. ലക്ഷ്മി ദേവിയുടെയും മഹാവിഷ്ണു ഭഗവാന്റെയും അനുഗ്രഹം ഒരുപോലെയുള്ള വീടുകളിൽ മാത്രമാണ് ഈ ഒരു കാഴ്ച നമുക്ക് കാണുവാൻ സാധിക്കുന്നത്. എന്നാൽ തന്നെ തുളസി പൂത്തു നിൽക്കുന്ന വീട് ഭാഗ്യം ഉള്ള വീടാണ്.
ആ വീട്ടിൽ എല്ലാത്തരത്തിലുള്ള ഐശ്വര്യവും ഉയർച്ചയും അഭിവൃദ്ധിയും ഉണ്ടാകാവുന്നതാണ്. ഏതു കാര്യത്തിൽ ആയിക്കോട്ടെ, അവർക്ക് ഒരു കാരണവശാലും പുറകിലോട്ട് നോക്കേണ്ട അവസ്ഥ ഉണ്ടാവുകയില്ല. അത്രമേൽ വെച്ചടിവെച്ചെടി ഉയർച്ചയും സമൃദ്ധിയും ആണ് അത്തരം വീടുകളിൽ നമുക്ക് കാണുവാൻ സാധിക്കുന്നത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.