ഇന്നത്തെ കാലഘട്ടത്തിൽ എല്ലാ വീട്ടിലും കാണാൻ കഴിയുന്ന ഒന്നാണ് ഗ്യാസ് അടുപ്പുകൾ. ഉപയോഗിക്കാൻ വളരെയധികം എളുപ്പമായതിനാൽ തന്നെ ഓരോരുത്തരും ഗ്യാസ് അടുപ്പ് തന്നെയാണ് ഇന്ന് തെരഞ്ഞെടുക്കുന്നത്. ഇത്തരത്തിൽ ഗ്യാസ് അടുപ്പ് ഉപയോഗിക്കുമ്പോൾ പലപ്പോഴും അതിൽ ഭക്ഷണപദാർത്ഥങ്ങളും പാലും മറ്റും തട്ടി വിടുകയും അത് പല തരത്തിലുള്ള അഴുക്കുകളും കറകളും അതിൽ ഉണ്ടാകുകയും ചെയ്യുന്നു.
അതിനാൽ തന്നെ ഗ്യാസ്ടോപ്പുകൾ നല്ലവണ്ണം വൃത്തിയാക്കി സൂക്ഷിക്കേണ്ടത് ആയിട്ടുണ്ട്. ഇത്തരത്തിൽ അധികമായും ഗ്യാസ്ടോപ്പിലേക്ക് വീഴുമ്പോൾ അത് ബർണറുകളുടെ ഹോളുകളിൽ വന്ന അടഞ്ഞിരിക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ ബർണർ ശരിയായ വിധം കത്താതെ വരികയും ഒട്ടനവധി ഗ്യാസ് നഷ്ടമുണ്ടാകുകയും ചെയുന്നതാണ്. അതിനാൽ തന്നെ ബർണറുകളും ഗ്യാസ് ടോപ്പും നല്ലവണ്ണം വൃത്തിയായി കഴുകേണ്ടത് അനിവാര്യമാണ്.
അത്തരത്തിൽ ഗ്യാസ് ടോപ്പ് നല്ലവണ്ണം വൃത്തിയാക്കുന്നതിന് വേണ്ടിയിട്ടുള്ള ഒരു കിടിലൻ റെമഡിയാണ് ഇതിൽ കാണുന്നത്. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒരു സൂപ്പർ റെമഡിയാണ് ഇത്. ഇതിനായി ആവശ്യമായി വേണ്ടത് ഏതെങ്കിലും ഒരു ടോയ്ലറ്റ് ക്ലീനർ വിനാഗിരി സോഡാപ്പൊടി നാരങ്ങാനീര് സ്ക്രബ്ബർ എന്നിങ്ങനെയുള്ളവയാണ്. ഒരു പാത്രത്തിലേക്ക് ഏറ്റവും ആദ്യം അല്പം വെള്ളം ഒഴിച്ച് അതിലേക്ക് കുറച്ചു വിനാഗിരി ഒഴിച്ച് കൊടുക്കേണ്ടതാണ്.
പിന്നീട് അതിലേക്ക് ഒരു സ്പൂൺ സോഡാപ്പൊടിയും ചെറുനാരങ്ങയുടെ തീരും ഇട്ടതിനുശേഷം ബർണർ അതിൽ മുക്കി വയ്ക്കാവുന്നതാണ്. പിന്നീട് ഒരു സ്പൂൺ സോഡാപ്പൊടി കൂടി ഇട്ടു കൊടുക്കേണ്ടതാണ്. അതോടൊപ്പം തന്നെ ഏതെങ്കിലും ഒരു ടോയ്‌ലറ്റ് ക്ലീനറും കുറച്ച് ഒഴിച്ചുകൊടുക്കണം. പിന്നീട് കുറച്ചു കഴിഞ്ഞാൽ സ്ക്രബർ ഉപയോഗിച്ച് ഉരക്കാവുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.