വളരെയധികം സത്യസന്ധം ആയിട്ടുള്ള ഒരു ശാസ്ത്രമാണ് വാസ്തുശാസ്ത്രം. അതിനാൽ തന്നെ ഏതൊരു വീടും വാസ്തുശാസ്ത്രപ്രകാരം ആണ് നാം നിർമിക്കാറുള്ളത്. വീടുകൾ നിർമ്മിക്കുമ്പോൾ വാസ്തുശാസ്ത്രം യഥാവിതം പാലിച്ചില്ലെങ്കിൽ പലതരത്തിലുള്ള ദോഷഫലങ്ങളും ആണ് ജീവിതത്തിലേക്ക് കടന്നു വരിക. അത്തരത്തിൽ വാസ്തുശാസ്ത്രപ്രകാരം വീടിന്റെ ഒരു ഭാഗത്ത് ഒരു കാരണവശാലും ഇരുട്ട് വരാൻ പാടില്ല. ഈയൊരു ഭാഗത്ത് ഇരുട്ട് വരികയാണെങ്കിൽ നമ്മുടെ ജീവിതം തന്നെ ഇരുട്ടിൽ അകപ്പെട്ടു പോകുന്നതാണ്.
ഒട്ടനവധി ദുഃഖങ്ങളും ദുരിതങ്ങളും അനർത്ഥങ്ങളും സങ്കടങ്ങളും ദോഷങ്ങളും എല്ലാം ഇതുവഴി ജീവിതത്തിലേക്ക് കടന്നു വരുന്നതാണ്. അതിനാൽ തന്നെ ഈ ഒരു ഭാഗത്ത് ഒരു കാരണവശാലും ഇരുട്ടിനെ ഒരു സ്ഥാനവും ഉണ്ടാകരുത്. ആ ഭാഗത്ത് എന്നും പ്രകാശം ഉണ്ടാകേണ്ടതാണ്. ഇത്തരത്തിൽ ഈ പറയുന്ന ഭാഗത്ത് പ്രകാശം ഉണ്ടാക്കുകയാണെങ്കിൽ വളരെ വലിയ നേട്ടങ്ങളും സൗഭാഗ്യങ്ങളും ഉയർച്ചയും അഭിവൃദ്ധിയും ഐശ്വര്യങ്ങളും ആണ് കുടുംബങ്ങളിൽ ഉണ്ടാകുന്നത്.
അത്തരത്തിൽ പോസിറ്റീവ് ആയിട്ടുള്ള ഊർജ്ജം വെളിച്ചം എന്നും തങ്ങിനിൽക്കേണ്ട ഒരു ഭാഗം എന്ന് പറയുന്നത് വടക്ക് കിഴക്ക് മൂലയാണ്. ഈശാന കോണ് എന്ന് പറയുന്ന ഈ ഒരു മൂലയിൽ ഒരു കാരണവശാലും ഇരുട്ട് വരാൻ പാടില്ല. ഈശ്വരാധീനം ഏറ്റവുമധികം അടങ്ങിയിരിക്കുന്ന ഒരു മൂലയാണ് ഇത്.
നമ്മുടെ വീടുകളിലേക്ക് ലക്ഷ്മിദേവി പ്രവേശിക്കുന്ന ഒരു മൂല കൂടിയാണ് ഈ വടക്ക് കിഴക്കു മൂല. സൂര്യകിരണങ്ങൾ ഏറ്റവുമാദ്യം വീട്ടിലേക്ക് പതിക്കേണ്ട ഒരു മൂലകൂടിയാണ് ഇത്. അതിനാൽ തന്നെ ഒരു ഭാഗത്ത് പ്രകാശം കടക്കാത്ത രീതിയിലുള്ള ഒന്നും ഉണ്ടാകാൻ പാടുകയില്ല. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.