പേപ്പർ പോലെ നൈസായ പത്തിരി ഇനി ആർക്കും ഉണ്ടാക്കാം.

പലതരത്തിലുള്ള വിഭവങ്ങളാണ് പ്രാതലിനായി ഓരോ വീട്ടിലും ഉണ്ടാക്കുന്നത്. ഇഡ്ഡലി ദോശ പത്തിരി എന്നിങ്ങനെ നീണ്ട നില തന്നെയാണ് ഇവയ്ക്കുള്ളത്. അവയിൽ തന്നെ ഏറെ ആളുകളും ഇഷ്ടപ്പെടുന്ന ഒന്നുതന്നെയാണ് നൈസ് പത്തിരി. കഴിക്കാൻ വളരെ സ്വാദുള്ള ഈ നൈസ് പത്തിരി പക്ഷേ ഉണ്ടാക്കാൻ അത്രയ്ക്ക് എളുപ്പമല്ല. പലപ്പോഴും പത്തിരി ആയിട്ടുള്ള മാവിൽ വെള്ളം ചേർക്കുമ്പോൾ വെള്ളം കൂടി പോവുകയോ കുറഞ്ഞു പോവുകയോ ചെയ്യുന്നു.

   

അതിനാൽ തന്നെ ശരിയായിവിധം കുറയ്ക്കാനോ പരത്താനോ സാധിക്കാതെ വരാറുണ്ട്. അതുകൊണ്ടുതന്നെ ഒട്ടുമിക്ക വീടുകളിലും നൈസ് പത്തിരി ഉണ്ടാക്കാതെ കടയിൽ നിന്നും മറ്റും വാങ്ങി കഴിക്കാറാണ് പതിവ്. എന്നാൽ ഇനി ആ പതിവിൽ മാറ്റം വരുത്താവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നൈസ് പത്തിരി പരത്തി ഉണ്ടാക്കിയെടുക്കാവുന്നതാണ്.

അത്തരത്തിൽ നൈസ് പത്തിരി റെസിപി ആണ് ഇതിൽ കാണുന്നത്. ഏറ്റവും സിമ്പിൾ ആയിട്ടുള്ള ഒരു മെത്തേഡ് തന്നെയാണ് ഇത്. ഇതിനായി ഏറ്റവും ആദ്യം പത്തിരിയ്ക്കുള്ള വെള്ളവും പൊടിയും ആണ് എടുക്കേണ്ടത്. ഒരു ഗ്ലാസ് പൊടിക്ക് ഒന്നര ഗ്ലാസ് വെള്ളം എന്ന രീതിയിൽ ഒരു പാത്രത്തിലേക്ക് വെള്ളം ഒഴിച്ച് അത് തിളപ്പിക്കാൻ വയ്ക്കുക.

തിളപ്പിക്കാൻ വെച്ച വെള്ളത്തിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ആവശ്യത്തിന് ഉപ്പും ചേർക്കേണ്ടതാണ്. വെള്ളം നല്ലവണ്ണം തിളച്ചു വരുമ്പോൾ മാറ്റിവെച്ചിരിക്കുന്ന പൊടി ഇതിലേക്ക് ഇട്ടു കൊടുക്കാവുന്നതാണ്. പൊടി ഇട്ട വശം ഇളക്കാൻ പാടില്ല. ആ പൊടി ആ വെള്ളത്തിൽ കിടന്ന് ഒന്ന് രണ്ട് മിനിറ്റ് തിളച്ചതിനു ശേഷം മാത്രമേ കയിൽ ഉപയോഗിച്ച് ഇളക്കാൻ പാടുള്ളൂ. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.