എലികളെ വീടുവിട്ടു ഓടിക്കാൻ ഇതിലും നല്ല പോംവഴികൾ വേറെയില്ല.

നമ്മുടെ ദൈനംദിന ജീവിതത്തിൽ നാം നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ് എലിശല്യം. എലികൾ പൊതുവേ പുറത്തുള്ള പൊത്തിലും പോതുകളിലും ആണ് കാണുന്നതെങ്കിലും പലപ്പോഴും അവ നമ്മുടെ വീട്ടിലേക്ക് കയറി വരികയും അവിടെ പെറ്റു പെരുകി ധാരാളമായി വർദ്ധിക്കുകയും ചെയ്യുന്നു. ഇത്തരം സാഹചര്യങ്ങളിൽ വളരെയധികം ബുദ്ധിമുട്ടാണ് ഇതുവഴി നമുക്കുണ്ടാകുന്നത്. എലികൾ വീട്ടിൽ കയറിക്കൂടുന്നതിന്റെ ഫലമായി അത് നമ്മുടെ വസ്ത്രങ്ങളും ആഹാര പദാർത്ഥങ്ങളും ബുക്കുകളും എല്ലാം കടിച്ചു കീറി തിന്നുന്നു.

   

ഇത് നമുക്ക് വളരെയേറെ സാമ്പത്തികപരമായിട്ടുള്ള ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. അതുമാത്രമല്ല എലിയുടെ മലമൂത്ര വിസർജനത്തിൽ ചവിട്ടുകയോ അത് നമ്മുടെ ശരീരത്തിൽ എങ്ങനെയെങ്കിലും കയറുകയോ ചെയ്യുകയാണെങ്കിൽ അത് എലിപ്പനി മുതലായിട്ടുള്ള മാരകമായിട്ടുള്ള രോഗങ്ങൾ ഉണ്ടാകുന്നതിനെ കാരണമാകുകയും മരണംവരെ അതുവഴി സംഭവിക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ എലികൾ വീട്ടിലേക്ക് കടന്നുവരുന്നത് വളരെ വലിയ വിപത്താണ് നമുക്ക് സൃഷ്ടിക്കുന്നത്.

ഇത്തരത്തിൽ എലികൾ വീട്ടിൽ വന്ന് നിറയുമ്പോൾ പലപ്പോഴും എലി വിഷവും എലികൂടും എല്ലാം വെച്ചുകൊണ്ട് നാം അവയെ പിടിക്കാൻ നോക്കാറുണ്ട്. എന്നാൽ പലപ്പോഴും അത് നടക്കാതെ വരുന്നു. എലി വിഷം വയ്ക്കുകയാണെങ്കിൽ അത് കൊച്ചുകുട്ടികൾ ഉണ്ടെങ്കിൽ അവർ എടുത്തു കഴിക്കുന്നതിനും മറ്റും കാരണമാകുന്നതിനാൽ അതൊരു പ്രായോഗിക രീതിയല്ല.

അത്തരത്തിൽ എലിയെ പിടിക്കുന്നതിന് വേണ്ടി നമുക്ക് വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന ചില റെമഡികളാണ് ഇതിൽ കാണുന്നത്. അതിൽ ഏറ്റവും ആദ്യത്തെ കർപ്പൂര തുളസി തൈലം പ്രയോഗമാണ്. ഈ തൈലത്തിന്റെ ഗന്ധം എലികൾക്ക് താങ്ങാവുന്നതിനും അപ്പുറമാണ്. അതിനാൽ തന്നെ കുറച്ച് തുണി പന്തുകൾ ആക്കി ഈ തൈലത്തിൽ മുക്കി വയ്ക്കുകയാണെങ്കിൽ എലികൾ വീടുവിട്ടു ഓടിക്കൊള്ളും. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.