പിഴുതെറിഞ്ഞ് കളയുന്ന ഈ ഒരു ചെടി മതി വേദനയെ ഇല്ലാതാക്കാൻ.

നമ്മുടെ ചുറ്റുപാടും ആദ്യകാലങ്ങളിൽ നിറഞ്ഞുനിന്നിരുന്ന ഒരു സസ്യമാണ് മഷിത്തണ്ട്. വെള്ളത്തണ്ട് കണ്ണാടിപ്പച്ച വെള്ളoക്കുടിയൻ എന്നിങ്ങനെ ഒട്ടനവധി പേരുകളിലാണ് ഇത് അറിയപ്പെടുന്നത്. ഹൃദയാകൃതിയിലുള്ള ഇളംപച്ച ഇലകളും ജലാംശം തങ്ങിനിൽക്കുന്ന തണ്ടുകളുമാണ് ഇതിന്റെ പ്രത്യേകത. സസ്യങ്ങൾ ജലംചെയ്യുന്നു എന്നുള്ളതിന്റെ ഒരു ഉത്തമ ഉദാഹരണം തന്നെയാണ് ഈ മഷിത്തണ്ട്. ഊർപ്പമുള്ള സ്ഥലങ്ങളിൽ ഏകദേശം ഒരു വർഷത്തോളം കാലം ഈയൊരു സസ്യം നമുക്ക് കാണാൻ സാധിക്കുന്നതാണ്.

   

ഇത് ഏറ്റവുമധികം ആയി നാം ഉപയോഗിച്ചിരുന്നത് സ്ലേറ്റ് തുടക്കുന്നതിന് വേണ്ടിയിട്ടാണ്. ആദ്യകാലങ്ങളിൽ ധാരാളമായി ഇത് സ്ലൈറ്റ് തുറക്കുന്നതിന് വേണ്ടി ഉപയോഗിച്ചിരുന്നെങ്കിലും ഇന്നത്തെ കാലത്ത് ഇത് മഷിയിട്ട് നോക്കിയാൽ വരെ കാണില്ല. മഷിത്തണ്ടിന്റെ ലഭ്യത അത്രയധികം കുറഞ്ഞു എന്ന് വേണമെങ്കിൽ പറയാനാകും. സ്ലൈറ്റ് തുടയ്ക്കുക എന്നതിലുപരി ഒട്ടനവധി ആരോഗ്യഗുണങ്ങളും ഈയൊരു സസ്യത്തിൽ അടങ്ങിയിട്ടുണ്ട്.

ഇത് നമ്മുടെ ശരീരത്തിലേക്ക് കയറിക്കൂടുന്ന ഒട്ടനവധി രോഗാവസ്ഥകളെ കുറയ്ക്കാൻ നമ്മെ സഹായിക്കുന്ന ഒരു ഔഷധസസ്യം കൂടിയാണ്. കൂടാതെ ഇത് ആഹാര പദാർത്ഥവുമായി നമുക്ക് ഉപയോഗിക്കാവുന്നതാണ്. ഈയൊരു സസ്യത്തിൽ ജലാംശം ധാരാളമായി ഉള്ളതിനാൽ തന്നെ ഇത് സാലഡുകളിലും മറ്റും വിദേശികൾ ഉപയോഗിക്കുന്നു. കൂടാതെ നല്ലൊരു നാച്ചുറൽ വേദനസംഹാരി കൂടിയാണ് ഇത്. വിട്ടുമാറാത്ത തലവേദനയും മാറി കിടക്കാൻ ഇത് നമുക്ക് ഉപയോഗപ്പെടുത്താവുന്നതാണ്.

കൂടാതെ ഈ സസ്യത്തിൽ ജലാംശം ധാരാളം അടങ്ങിയിട്ടുള്ളതിനാൽ തന്നെ വൃക്കകളുടെ ആരോഗ്യം പൂർണമായി സംരക്ഷിക്കാൻ ഇത് സഹായിക്കുന്നതാണ്. അതുമാത്രമല്ല ഇതിനെ ആന്റി ബാക്ടീരിയൽ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. കൂടാതെ കൊടും ചൂടുകാലത്ത് ചൂടിനെ അകറ്റാൻ ഇത് സ്ഥിരമായി തന്നെ ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.