ലോകരക്ഷാർത്ഥം സാക്ഷാൽ ഹനുമാൻ സ്വാമി ഈ ഭൂമിയിൽ അവതരിച്ച ദിവസമാണ് ചൈത്ര മാസത്തിലെ പൗർണമി എന്ന് പറയുന്നത്. അതായത് ഹനുമാൻ ജയന്തി ഈ വർഷത്തെ ഹനുമാൻജയന്തി നാളെ കഴിഞ്ഞ് അതായത് ചൊവ്വാഴ്ച ഏപ്രിൽ 23 തീയതിയാണ്.നമുക്കെല്ലാവർക്കും അറിയാം ലോകമെമ്പാടുമുള്ള ആഞ്ജനേ ഭക്തർ അത്ഭുതകാര്യങ്ങളുടെ ദേവസ്വരൂപമായ ഹനുമാൻ സ്വാമിയെ പ്രാർത്ഥിക്കുന്നു പ്രാർത്ഥിച്ച് സകല അനുഗ്രഹങ്ങളും നേടുന്ന ഒരു ദിവസമാണ്.
ഹനുമാൻ ജയന്തി എന്നു പറയുന്ന ദിവസം. ലോകത്ത് എമ്പാടും ഉള്ള ഹനുമാൻ ക്ഷേത്രത്തിൽ ഉള്ള എല്ലാ ക്ഷേത്രങ്ങളിലും.ആരാധനകളും പൂജകളും പ്രാർത്ഥനകളും എല്ലാം തന്നെ ഉണ്ടാകുന്ന ഒരു ദിവസമാണ് ഈ ദിവസം. ഹനുമാൻ സ്വാമിയെ സംബന്ധിച്ചിടത്തോളം ഏറ്റവും വിശേഷപ്പെട്ട ഒരു ദിവസമാണ് ഹനുമാൻ ജയന്തി ദിവസം.നമ്മുടെ ഹൈന്ദവ വിശ്വാസങ്ങൾ പ്രകാരം ചിരഞ്ജീവികളിൽ ഒന്നാണ് ഹനുമാൻ സ്വാമി എന്ന് പറയുന്നത്.
അതുകൊണ്ടുതന്നെ ഹനുമാൻ സ്വാമി എങ്ങും പോയിട്ടില്ല നമ്മളോടൊപ്പം ഈ ഭൂമിയിലുണ്ട് എന്നുള്ളതാണ്. അതുകൊണ്ടുതന്നെ നമ്മൾ പ്രാർത്ഥിച്ചാൽ ആ പ്രാർത്ഥിക്കുന്ന കാര്യം നിമിഷനേരത്തിൽ വായു വേഗത്തിൽ നമ്മളുടെ ജീവിതത്തിൽ വരമായി നൽകപ്പെടും എന്നുള്ളതാണ് ഈ ഹനുമാൻ ജയന്തി ദിവസത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത്.
ഇന്നത്തെ അധ്യായത്തിൽ പറയാൻ പോകുന്നതും അത് തന്നെയാണ്. ഹനുമാൻ സ്വാമി ഏറ്റവും വിശേഷമായ അവതരിക്കുന്ന ഈ അനുമതി ജയന്തി ദിവസം നമ്മൾ എങ്ങനെയൊക്കെയാണ് പ്രാർത്ഥിക്കേണ്ടത് എന്ത് വഴിപാടുകളാണ് ചെയ്യേണ്ടത് വീട്ടിൽ എന്തൊക്കെ കാര്യങ്ങൾ ചെയ്യണം എന്ത് നാമമാണ് ജപിക്കേണ്ടത് എന്നിങ്ങനെയുമായി ബന്ധപ്പെട്ട് സകല കാര്യങ്ങളും ഇന്നത്തെ ഒരു അധ്യായത്തിലൂടെ ഞാൻ നിങ്ങൾക്ക് പറഞ്ഞു തരുന്നതാണ്.