വാസ്തു പ്രകാരം വീട്ടിൽ വെള്ളം ഒഴിക്കാൻ പാടിലാത്ത ഭാഗങ്ങൾ…

വാസ്തുവിന് പ്രാധാന്യം നൽകി വേണം എല്ലാവരും വീട് വെക്കാൻ. അല്ലെങ്കിൽ അത് നമ്മുടെ കുടുംബത്തിന്റെ ഐശ്വര്യ ത്തിനേയും നമ്മുടെ വ്യക്തി ജീവിതത്തിനെയും ബാധിക്കും. ശരിയായ രീതിയിൽ വാസ്തു നോക്കി നിർമ്മിച്ച വീട്ടിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. അതുപോലെ ജീവിത വിജയവും സാമ്പത്തിക നേട്ടങ്ങളും നേടിയെടുക്കാനും സാധിക്കും. വാസ്തു അനുസരിച്ച് വീട്ടിലെ ചില ഭാഗങ്ങളിൽ വെള്ളം ഒഴിക്കാൻ പാടില്ല. ഈയൊരു വിഷയത്തെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. വീട്ടിൽ ജലത്തിന്റെ സ്ഥാനം വളരെ പ്രധാനപ്പെട്ടതാണ്.

   

ഇത് ശരിയായ സ്ഥാനത്ത് അല്ലെങ്കിൽ അവിടെ നിരവധി പ്രശ്നങ്ങൾ ഉണ്ടാകും. അതുപോലെ കുടുംബത്തിൽ ദുഃഖങ്ങളും ദുരിതങ്ങളും വന്നു ചേരും. വീടിന്റെ തെക്ക് പടിഞ്ഞാറ് കന്നി മൂലയിൽ ജലത്തിന്റെ സാന്നിധ്യം ഉണ്ടാകുന്നത് ദോഷമാണ്. ഇത് കുടുംബത്തിൽ രോഗങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും വരുത്തി വെക്കും. അതുപോലെ അടുക്കള ഈ ഭാഗത്ത്‌ പണിയാനും പാടില്ല. കൂടാതെ ബാത്ത് റൂമുകളും, കക്കൂസുകളും തെക്കു പടിഞ്ഞാറു ഭാഗത്ത് നിർമിക്കാൻ പാടില്ല. അതുപോലെ തെക്കുഭാഗത്തും ഇത്തരം കാര്യങ്ങൾ നിർമ്മിക്കാനും വരാനും പാടില്ല. വീടിന്റെ തെക്ക്-കിഴക്ക് അഗ്നിമൂലയിലും ജലത്തിന്റെ സാന്നിധ്യം ഉണ്ടാകാൻ പാടില്ല.

ഇത് സാമ്പത്തിക ക്ലേശങ്ങളും കട ബാധ്യതയും വരുത്തി വെക്കും. എന്നാൽ വടക്കു-കിഴക്കു ഭാഗത്ത്, വടക്കു ഭാഗത്ത് , കിഴക്ക് ഭാഗത്തുമൊക്കെ വെള്ളത്തിന്റെ സാന്നിധ്യം ഉണ്ടാകാവുന്നതാണ്. ഇത് ജീവിതത്തിൽ സകല സൗഭാഗ്യങ്ങൾ കൊണ്ടു വരുകയും സാമ്പത്തികമായി പുരോഗതി കൈവരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇവിടെ വാട്ടർ ടാങ്ക്, കിണർ, അക്വേറിയം, ജലാശയം എന്നിവയെല്ലാം വരാവുന്നതാണ്. അതുപോലെ വീടിന്റെ ഏതൊരു ഭാഗത്തും മലിനജലം കെട്ടി കിടക്കാൻ പാടില്ല. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *