നല്ല ഉറക്കം ലഭിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക…

നല്ല ഉറക്കം ലഭിക്കുക എന്നത് എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ്.ശരീരവും മനസ്സും വിശ്രമസ്ഥയിലേക്ക് പോവുകയും വ്യക്തി അജേഷ്ഠൻ ആവുകയും തന്റെ പരിസരങ്ങളെ മറക്കുകയും ചെയ്യുന്ന അവസ്ഥക്കാണ് ഉറക്കം എന്നു പറയുന്നത്. ശരീരത്തിന് വിശ്രമം കിട്ടാൻ ഈ പ്രക്രിയ ശരീരത്തിനും മനസ്സിനും അത്യന്താപേക്ഷിതമായ ഒന്നാണ്. നല്ല ഉറക്കം ലഭിക്കാൻ വിദഗ്ധർ പറയുന്ന ചില കാര്യങ്ങളാണ് പറയുവാൻ പോകുന്നത്.

ഉറക്കം വരാത്തതിന് പലരും പറയുന്ന കാര്യമാണ് ഉറങ്ങാൻ കിടക്കുമ്പോഴുള്ള ചിന്തകളെക്കുറിച്ച് ഇത് ഒഴിവാക്കാൻ ആദ്യം ചെയ്യേണ്ടത് എല്ലാ ചിന്തകളും ഒഴിവാക്കിയ ശേഷം മാത്രം കിടപ്പുമുറിയിൽ എത്തുക എന്നുള്ളതാണ് ഉറങ്ങാൻ കിടന്നാൽ ചിന്തകൾ അലട്ടു യാണെങ്കിൽ ദീർഘമായ ഒരു ശ്വാസം എടുത്ത് പേശികൾ അയച്ചു ശരീരത്തെ സ്വസ്ഥമാക്കി ഉറങ്ങാൻ കിടക്കുക.എന്നിട്ടും ചിന്തകൾ അലട്ടുകയാണെങ്കിൽ ഒരു മനോഹരമായ പ്രകൃതിദത്തത്തെ മനസ്സിൽ സങ്കൽപ്പിച്ച് അതിലേക്ക് മാത്രം ശ്രദ്ധിച്ച് ഉറങ്ങാൻ ശ്രമിക്കുക.

ആദ്യമായി ഉറങ്ങുവാനും ഉണരുവാനും ഒരു നിത്യസമയം ഉണ്ടായിരിക്കണം നമ്മുടെ സൗകര്യത്തിന് തോന്നിയ സമയത്ത് ഉറങ്ങുകയും തോന്നിയ സമയത്ത് ഉണരുകയും ചെയ്യരുത് ഇത് നല്ല ഉറക്കത്തിന് തടസ്സം വരുത്തുന്ന ഒന്നാണ്. അതിനാൽ കൃത്യസമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുന്നത് ശീലമാക്കുക അപ്പോൾ സ്വാഭാവികമായി ശരീരവും അതിനോട് യോജിക്കും.

ഉറങ്ങുന്നതിനുമുമ്പ് ടിവി കാണുന്നതും കമ്പ്യൂട്ടറും മൊബൈലും എല്ലാം അധികസമയം ഉപയോഗിക്കുന്നത് ഉറക്കക്കുറവിന് കാരണമാകാം. ഉറങ്ങാനായി മങ്ങിയ വെളിച്ചമുള്ള മുറി തിരഞ്ഞെടുക്കുക. മനുഷ്യനെ ഉറക്കുന്ന ഒരു പ്രധാന ഘടകം തലച്ചോറിൽ ഉണ്ടാകുന്ന മെലറ്റോണി എന്ന ഹോർമോൺ ആണ്. കണ്ണിൽ പ്രകാശം പതിക്കുമ്പോൾ മെലറ്റോണിക് ഉൽപാദനം കുറയും. ഇതാണ് പകൽ ഉറങ്ങാത്തത് കാരണം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *