ഇത്തരം ലക്ഷണങ്ങൾ ഉണ്ടെങ്കിൽ പ്രമേഹരോഗം അപകടകരാവസ്ഥയിൽ ആണെന്ന് പറയാം..

ജീവിതശൈലി രോഗങ്ങളുടെ കൂട്ടത്തിൽ ഇന്ന് ഏറ്റവും കൂടുതൽ പേർ അനുഭവിക്കുന്ന ഒന്നാണ് പ്രമേഹം എന്നാൽ പ്രമേഹത്തിന്റെ അളവ് ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും ഏറ്റവും കൂടിയ അളവിലാണ് പ്രമേഹം എന്നുണ്ടെങ്കിൽ ശരീരം ചില ലക്ഷണങ്ങൾ കാണിക്കും. ഇടയ്ക്കിടയ്ക്കുള്ള മൂത്രശങ്കയാണ് ശ്രദ്ധിക്കേണ്ട ഒന്ന് പ്രത്യേകിച്ച് രാത്രികാലങ്ങളിൽ മൂത്രശങ്ക കൂടുതലാണെങ്കിൽ അല്പം ശ്രദ്ധിക്കേണ്ട ഒന്നാണ് കാഴ്ച മങ്ങുന്നതായും കൃത്യമായി വസ്തുക്കളെ.

   

കാണാതിരിക്കുന്നതായും തോന്നുന്നുണ്ടെങ്കിൽ പ്രമേഹത്തിന്റെ അളവ് ശരീരത്തിൽ കൂടുതൽ ആണെന്ന് മനസ്സിലാക്കാം. ദാഹം എല്ലാവർക്കും ഉണ്ടാകാം എന്നാൽ പ്രമേഹത്തിന്റെ അളവ് വർദ്ധിക്കുകയാണെങ്കിൽ ദാഹം വളരെ കൂടുതലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ടും കാര്യങ്ങളെ തിരിച്ചറിയാനുള്ള പ്രശ്നങ്ങളും ഉണ്ടെങ്കിൽ ഉടൻതന്നെ ഡോക്ടറെ സമീപിക്കുക ഇത് പലപ്പോഴും ഉയർന്ന പ്രമേഹത്തിന്റെ ലക്ഷണങ്ങളിൽ ഒന്നാകാം.

ദഹനസംബന്ധമായ പ്രശ്നങ്ങൾ പല കാരണങ്ങൾ കൊണ്ടും ഉണ്ടാകാം ഭക്ഷണത്തിന്റെ അലർജി ഭക്ഷണം ദഹിക്കാനുള്ള ബുദ്ധിമുട്ട് എന്നിവ എന്നാൽ ദഹനസംബന്ധമായ പ്രശ്നങ്ങൾ പ്രമേഹത്തിന്റെ കൂടിയ അളവു കൊണ്ടും ഉണ്ടാകാം. വിശപ്പ് വർദ്ധിക്കുന്ന അവസ്ഥയാണ് മറ്റൊന്ന് അമിത വിശപ്പ് കൊണ്ട് ബുദ്ധിമുട്ടുന്നവർ ഒന്ന് ആലോചിച്ചാൽ നല്ലതാണ് കാരണം ഈ വിശപ്പ് പലപ്പോഴും പ്രമേഹം വർദ്ധിച്ചതിന്റെ കാരണം ആയിരിക്കാം.

ചർമ്മത്തിൽ അലർജിയും ചൊറിച്ചിലും ഉണ്ടെങ്കിൽ വെറും ചാണപ്രശ്നം എന്ന് പറഞ്ഞ് തള്ളിക്കളയരുത് കാരണം അത് പലപ്പോഴും പ്രമേഹം ഭീകര അവസ്ഥയിലാണ് എന്നതിന്റെ സൂചനകൾ ആയിരിക്കാം. പ്രമേഹം കൂടുതലുള്ളവർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് കുടവയറും അമിത വണ്ണവും. രണ്ടും നാൾക്ക് നാൾ വർദ്ധിക്കുകയാണെങ്കിൽ പ്രമേഹം ഒന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *