രണ്ടാമത്തെ ഏറ്റവും വലിയ ഗ്രന്ഥിയായ കരൾ നൂറുകണക്കിന് ധർമ്മങ്ങളാണ് ശരീരത്തിൽ നിർവഹിക്കുന്നത്. നാം കഴിക്കുന്ന ഭക്ഷണപാനീയങ്ങളെ ദഹിപ്പിക്കുന്നത് മുതൽ രക്തത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്യുക ഇൻഫെക്ഷനുകളെ ചേർക്കുക രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക പ്രോട്ടീനുകളുടെയും ഹോർമോണുകളുടെയും നിർമ്മാണം എന്നിവയെല്ലാം കരളിന്റെ പ്രധാന ധർമ്മങ്ങളാണ്.
ആരോഗ്യവാനായ ഏതൊരാൾക്കും സാധാരണയായി ശരീരത്തിൽ ആവശ്യത്തിന് കൊഴുപ്പ് ഉണ്ടാകും. പക്ഷേ കരളിന്റെ ഭാഗത്തേക്കാൾ അഞ്ചു മുതൽ 10% കൂടുതൽ കൊഴുപ്പ് കാണപ്പെട്ടാൽ അതിനെ ഫാറ്റ് ലിവർ ഡിസീസായി കണക്കാക്കാം. അമിത മദ്യപാനികളിൽ ആണ് സാധാരണയായി ഫാറ്റിലിവർ കാണപ്പെടുന്നത്. എന്നിരുന്നാലും പ്രമേഹം അമിതവണ്ണം മുതലായ അസുഖങ്ങളുള്ള മദ്യപരല്ലാത്തവരിലും ഇത് കാണപ്പെടാറുണ്ട്.
എന്താണ് ഫാറ്റി ലിവർ കരളിലെ കോശങ്ങളിൽ അധികമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നത് മൂലമാണ് ഫാറ്റി ലിവർ ഉണ്ടാകുന്നത്. ഭക്ഷണത്തിൽ കൂടി ശരീരത്തിന് അനുവദനീയമായ അളവിൽ കൂടുതൽ കൊഴുപ്പ് ലഭിക്കുമ്പോൾ അധികമായ കുഴപ്പം കരളിൽ അടിഞ്ഞു കൂടാൻ ഇടയാകുന്നു. സാധാരണ നിലയിൽ ഫാറ്റി ലിവർ തികച്ചും ഉപദ്രവകാരികൾ അല്ല കരളിന് എന്തെങ്കിലും തകരാർ ഉണ്ടാക്കുന്നതോ അല്ല പക്ഷേ കൂടുതൽ.
കൊഴുപ്പ് അടിഞ്ഞുകൂടി കൊണ്ടിരുന്നാൽ അത് കരൾ വീക്കത്തിലേക്കും ദ്രവിക്കലിലേക്കും നയിക്കും. അമിതവണ്ണം ഉള്ളവരിൽ 75% ആളുകളിലും കരൾ കുഴപ്പരോഗം കാണാറുണ്ട് എന്നാൽ ഇവരിൽ തന്നെ 25% പേർക്ക് മാത്രമേ ഗുരുതരമായ കരൾ രോഗം പിടിപെടാറുള്ളൂ. ചിലപ്പോൾ അനേക വർഷങ്ങൾ കഴിഞ്ഞു മാത്രമേ രോഗ ലക്ഷണങ്ങൾ പ്രകടമാകാറുള്ളൂ. എങ്ങനെയാണ് നമുക്ക് രോഗം സ്ഥിരീകരിക്കാൻ സാധിക്കുക. വയറിന്റെ അൾട്രാസൗണ്ട് സ്കാൻ ആണ് ഏറ്റവും നല്ല മാർഗ്ഗം.