കരൾ ശുദ്ധീകരിക്കുവാനും കൊളസ്ട്രോളിനും ഉള്ള നല്ല ഒരു നാട്ടുമരുന്നാണ് ഇന്നത്തെ വീഡിയോ. വിഷാംശങ്ങൾ അടങ്ങിയ ഭക്ഷണവും ക്രമം തെറ്റിയ ജീവിതശൈലിയും ആണ് മിക്ക രോഗങ്ങൾക്കും കാരണം. സമയത്തിന് ഉറങ്ങുക നല്ല ഭക്ഷണം കഴിക്കുക അത്യാവശ്യത്തിന് വ്യായാമം എന്നിവയാണ് ഇങ്ങനെയുള്ള രോഗങ്ങൾ തടയാനുള്ള ഏറ്റവും നല്ല പോംവഴി. നമുക്ക് ഇടയിൽ പ്രധാനമായി കാണപ്പെടുന്ന ഫാറ്റി ലിവർ കൊളസ്ട്രോൾ എന്നിവയ്ക്ക്.
ഒരു അടിപൊളി നാട്ടുവൈദ്യം നമുക്ക് ഉണ്ടാക്കാം. അതിനായി നമുക്ക് പച്ചമഞ്ഞൾ 5 ഗ്രാം വേണം ഇഞ്ചി 5 ഗ്രാം കറിവേപ്പില 7 ഇല വേണം ജീരകം ഒരു ടീസ്പൂൺ നെല്ലിക്ക നാലെണ്ണം പുതിന 7 ഇല മല്ലിയില 7 ഇല വെളുത്തുള്ളി 7 അല്ലി ചുവന്നുള്ളി നാലെണ്ണം എന്നിവയാണ് വേണ്ടത്. ഇതെല്ലാം കൂടി അരച്ച് വെറും വയറ്റിൽ ഒരു സ്പൂൺ ആണ് കഴിക്കേണ്ടത്. ഫാറ്റിലിവർ കൂടുതലായി ഉള്ളവരാണെങ്കിൽ ഇത് രാവിലെ മാത്രമല്ല വൈകിട്ടും ഒരു സ്പൂൺ കഴിക്കുക.
ഇങ്ങനെ 21 ദിവസം അടുപ്പിച്ച് തന്നെ കഴിക്കണം അതുകൂടാതെ അര ഗ്ലാസ് ചൂടുവെള്ളത്തിൽ ഒരു സ്പൂൺ ത്രിഫല ചൂർണം കലക്കി രാത്രി കിടക്കുന്നതിന് തൊട്ടുമുമ്പായി കഴിക്കുകയും ചെയ്യുക. അതുപോലെതന്നെ 100 ഗ്രാം കരിംജീരകവും 100ഗ്രാം പെരുംജീരകവും വെവ്വേറെ വറുത്തുപൊടിച്ച് മിക്സ് ചെയ്ത് ഒരു ടിന്നിൽ ഇട്ട് വയ്ക്കുക.
എന്നിട്ട് രാവിലെയും വൈകിട്ടും അര ഗ്ലാസ് ചൂടുവെള്ളത്തിൽ ഒരു സ്പൂൺ കൂടി കലക്കി കുടിക്കുക. എത്ര കൂടിയ ഫാറ്റിലിവർ ആയാലും അതുപോലെതന്നെ കൊളസ്ട്രോൾ ആയാലും അത് പരിഹരിക്കാൻ ആയിട്ട് ഈ നാട്ടുമരുന്ന് നിങ്ങളെ സഹായിക്കും. കൂടുതൽ കാര്യങ്ങൾ വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുക താഴെയില്ലെങ്കിൽ ചെയ്യുക.