വിട്ടുമാറാത്ത തുമ്മൽ അലർജി മൂക്കൊലിപ്പ് മൂക്കടപ്പ് മൂക്കിലെ ദശ കണ്ണ് ചൊറിച്ചില് തൊണ്ടയിലുള്ള ഇറിറ്റേഷൻ മണം കിട്ടാതിരിക്കുക ശ്വാസംമുട്ടൽ കൂടിയിട്ടുള്ള തലവേദന ഇങ്ങനെ അലർജി രോഗങ്ങൾ കൊണ്ട് ഒരുപാട് പേര് കഷ്ടപ്പെടുകയാണ്. പലപ്പോഴും അത്തരം ആളുകളെ ഒരു ഓഫീസിലേക്ക് വന്നു കഴിഞ്ഞാൽ ഒരു എസിയുടെ താഴെ നിന്ന് കഴിഞ്ഞാൽ അവരങ്ങ് തുമ്മാൻ തുടങ്ങും പിന്നെ കർച്ചീഫ് പിടിച്ചിട്ട് ഇങ്ങനെ കാണിച്ചു ആളുകളെ ഒന്നു മാറി നിന്ന് ഒരു ജോലി ചെയ്യാൻ എല്ലാം പ്രയാസപ്പെട്ടു ഒതുങ്ങിക്കൂടുന്ന ഒരു അവസ്ഥയാണ് ഉള്ളത്. ഇന്ന് അത്തരക്കാർക്ക് വേണ്ടി അലർജി എന്ന വിഷയത്തെപ്പറ്റി സംസാരിക്കാനാണ് വന്നിട്ടുള്ളത്.
നമുക്കറിയാം ഒരു ദിവസം ഒരു ജലദോഷം ഉണ്ടാവുകയാണെങ്കിൽ ആ ദിവസം പിന്നെ നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല. നമ്മൾ എന്ത് ചെയ്യും പറ്റിയാണെങ്കിൽ ലീവ് എടുക്കും എന്നാ വർഷങ്ങളായിട്ട് ഈ പ്രയാസം അനുഭവിക്കുന്ന കൂട്ടുകാരെ പറ്റി നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ. നമുക്കൊപ്പം ചുരുങ്ങിയ പേരെങ്കിലും അങ്ങനെ ഉണ്ടാവും രാവിലെ അങ്ങ് തുടങ്ങും തുമ്മൽ പിന്നെ വെയില് ചൂടാവുന്നത് വരെ വേണ്ടിവരും ചിലർക്ക് എസിയുടെ കാറ്റ് തട്ടിയാൽ ആയിരിക്കും ചിലർക്ക് വീണ്ടും മുറ്റം വന്ന് അടിച്ചു വാരുമ്പോൾ അതിന്റെ പൊടി ഒരല്പം ആയാൽ പിന്നെ ആ ദിവസം ഒന്നും പറ്റില്ല ഇങ്ങനെ വർഷങ്ങളോളം അല്ലെങ്കിൽ ദിവസത്തിൽ എല്ലാ സമയവും ഇങ്ങനെ പ്രയാസം അനുഭവിക്കുന്ന സുഹൃത്തുക്കൾ ഈ വീഡിയോ ഒന്ന് കാണുന്നത്.
അവരുടെ സംശയനിവാരണത്തിനും അവരുടെ രോഗത്തെക്കുറിച്ചുള്ള തിരിച്ചറിവിനും അതിന്റെ പ്രധാനപ്പെട്ട ചികിത്സയിലേക്കും നയിക്കും എന്നുള്ളതാണ്. അലർജി എന്ന രോഗം കൊണ്ടാണ് ഈ പ്രയാസം എല്ലാവരും അനുഭവിക്കുന്നത്. അലർജി പലതരത്തിലുണ്ട് ഞാൻ സാധാരണക്കാർക്ക് മനസ്സിലാവുന്ന രീതിയിൽ അലർജിയെ പരിചയപ്പെടുത്താം വലിയ മെഡിക്കൽ ടേമുകൾ ഒന്നും പറയാതെ സാധാ സീത ഭാഷയിൽ പറയുകയാണെങ്കിൽ എനിക്കും എന്റെ വീട്ടുകാർക്കും എല്ലാം കാര്യങ്ങൾ പരിഗണിക്കുമ്പോൾ എനിക്ക് മാത്രം പ്രശ്നങ്ങൾ ഉണ്ടാക്കുന്ന സാധനത്തിന് നമുക്ക് അലർജി എന്ന് പറയാം ഒന്നുകൂടെ വ്യക്തമാക്കി.
പറഞ്ഞാൽ ഓഫീസിൽ 15 പേര് ജോലി ചെയ്യുന്നു ഭക്ഷണം കഴിച്ചു എനിക്ക് മാത്രമാണ് പ്രശ്നം ഉണ്ടായത് അതല്ലെങ്കിൽ 15 പേരുള്ള ഓഫീസിൽ എസി ഇട്ടപ്പോൾ എനിക്ക് തുമ്മി എനിക്കു മൂക്കൊലിച്ചു മറ്റുള്ളവർക്ക് ഒന്നും ഈ പ്രശ്നം ഉണ്ടായില്ല അങ്ങനെയാണെങ്കിൽ എസി എനിക്ക് അലർജി ആണെന്ന് പറയാം അതല്ലെങ്കിൽ വീട്ടിൽ മുറ്റം അടിച്ചു കൊണ്ടിരുന്നപ്പോൾ ഒരു പത്തിരുപത് പേരെ ഇരിക്കുന്നുണ്ട് എനിക്ക് മാത്രമാണ് കണ്ണു ചൊറിച്ചിൽ ഉണ്ടായത് ഇതുപോലെ എപ്പം മുറ്റമടിക്കുകയാണെങ്കിലും എനിക്ക് ഇത്തരം പ്രശ്നങ്ങൾ ഉണ്ട് എന്നുണ്ടെങ്കിൽ എനിക്ക് ആ മൂക്ക് പൊടി തട്ടുന്നത് അലർജിയാണ് എന്നുള്ളത് പറയാം.