ശരീരം മുൻകൂട്ടി കാണിച്ചുതരുന്ന ഈ ലക്ഷണങ്ങൾ വയറിലെ ക്യാൻസർ ആണെന്ന് മനസ്സിലാക്കാം

സമയത്ത് കണ്ടുപിടിച്ചാൽ പ്രതിവിധി കണ്ടെത്താവുന്നതും വൈകുംതോറും രോഗം വഷളാവുകയും ചെയ്യുന്നതാണ് ക്യാൻസർ പൊതുവേ കണ്ടെത്താൻ വൈകുന്ന ക്യാൻസറാണ് വയറിൽ ഉണ്ടാകുന്നത്. നെഞ്ചിരിച്ചിൽ ശർദ്ദിയും പതിവാണെങ്കിൽ ഒരു ഡോക്ടറുടെ പരിശോധന നടത്തുന്നതാണ് ഉചിതം. വയറിന്റെ ക്യാൻസറിന്റെ 10 ലക്ഷണങ്ങൾ ഇവയൊക്കെയാണ്. നെഞ്ചിരിച്ചിൽ അസിഡിറ്റിയും ഭക്ഷണശേഷം സാധാരണ ആയിരിക്കും. എന്നാൽ ഇത് പതിവാണെങ്കിൽ അപകടമാണ്.

വയറിന്റെ ട്യൂമറിന്റെ ലക്ഷണം ആയിരിക്കാം ഭക്ഷണശേഷം പതിവായുള്ള നെഞ്ചിരിച്ചിൽ ദഹന കുറവും അസിഡിറ്റിയും. ശർദ്ദി പതിവാകുകയും ശർദ്ദിക്കുമ്പോൾ പാതി ദഹിച്ച ഭക്ഷണപദാർത്ഥങ്ങൾ പുറത്തു വരികയും ചെയ്താലും ശ്രദ്ധിക്കണം. പതിവായിയുള്ള മൂക്കൊലിപ്പും ഈ ലക്ഷണത്തിൽ പെടുന്നു. ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ മുകളിലേക്ക് വരുന്നു എന്ന തോന്നലും ട്യൂമറിന്റെ ലക്ഷണം ആണ്.

ബ്ലഡ് കൗണ്ടിൽ വരുന്ന കുറവും അതുമൂലം വരുന്ന ക്ഷീണവും ക്യാൻസർ ലക്ഷണമാണ്. മലബന്ധം വയറിളക്കം മലം കറുത്തു നിറത്തിൽ പോകുക എന്നതും ക്യാൻസർ ലക്ഷണം തന്നെയാണ്. ശരീരത്തിലെ അണുബാധയുടെ സൂചനയാണ് വിട്ടുവിട്ട് ഉണ്ടാകുന്ന പനി. വയറിൽ ട്യൂമറും അതുമൂലം ഉണ്ടാകുന്ന അണുബാധയുമാണ് പനിക്ക് കാരണം. ക്ഷീണവും പനിയും ഒപ്പം നെഞ്ചിരിച്ചും ഉണ്ടെങ്കിൽ ക്യാൻസർ ലക്ഷണമാണ്.

അടിവയർ കനം വയ്ക്കുന്നതും വയറുവേദനയും ട്യൂമറിന്റെ ലക്ഷണം ആണ്. അടിവയറ്റിൽ അമർത്തി നോക്കുമ്പോൾ വേദനയോ തടിപ്പോ തോന്നുകയാണെങ്കിൽ ഡോക്ടറെ കാണുക. മലത്തോട് ഒപ്പം രക്തം കാണുന്നു എങ്കിൽ കാൻസർ ലക്ഷണം ആണ്. ട്യൂമർ വളരുമ്പോൾ ആന്തരിക രക്തസാമുണ്ടാകുന്നതാണ് കാരണം. ഭക്ഷണം കഴിക്കുന്നതും ഗുളികയോ മറ്റോ വിഴുങ്ങുന്നതും ബുദ്ധിമുട്ട് അനുഭവപ്പെടുക ഇത് രോഗത്തിന്റെ തുടക്കത്തിൽ ഉണ്ടാകില്ല. ഈ പറയുന്ന ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഒരു ഓങ്കോളജിസ്റ്റിനെ കാണിച്ച് രോഗം നിങ്ങൾക്ക് ഇല്ല എന്ന് ഉറപ്പുവരുത്തുക.

Leave a Reply

Your email address will not be published. Required fields are marked *