വീട് പണിയുമ്പോൾ സ്ഥലത്തിന്റെ പരിമിതിയെ തുടർന്ന് നമ്മൾ പൂജാമുറി ഒഴിവാക്കാറുണ്ട്. പൂജാമുറിയുടെ നിർമ്മാണത്തിൽ വളരെ ശ്രദ്ധ ആവശ്യവുമാണ്. ഇത് മുൻനിർത്തിയാണ് ചില ആദ്യം തന്നെ പൂജാമുറി വീട്ടിൽ വേണ്ടെന്ന് ആവശ്യപ്പെടുന്നത്. എന്നാൽ പൂജാമുറി ഇല്ലാത്ത വീടുകളിൽ വളരെ ലളിതമായി നിർമ്മിക്കുവാൻ സാധിക്കുമെന്ന് വാസ്തുവിദഗ്ധർ വ്യക്തമാക്കുന്നു. ഒരു വീട്ടിലെ പൂജാമുറിയ്ക്ക് ഉത്തമമായ സ്ഥാനമാണ് ഈശാനകോൺ അഥവാ വടക്ക് കിഴക്ക് മൂല. വാസ്തുശാസ്ത്രപ്രകാരം പോസിറ്റീവ് സ്രോതസ്സാണ് ഈശാനകോൺ.
ഭൂമി അതിന്റെ സാങ്കല്പിക അച്ചുതണ്ടിൽ നിന്നും വടക്ക് കിഴക്ക് മാറി 23.5 ഡിഗ്രി ചെരിഞ്ഞ് നിലകൊള്ളുന്നു. ആയതിനാൽ ഈശോണിൽ പ്രാപഞ്ചിക ഊർജ്ജം രൂപപ്പെടുന്നു. ഈശാന കോണിൽ നിന്ന് തെക്ക് പടിഞ്ഞാറ് ദിശയിലേക്ക് ഊർജത്തിന്റെ സഞ്ചാരം ഇത് ചൂണ്ടിക്കാട്ടിയാണ് പുണ്യപ്രവർത്തനങ്ങൾക്ക് ഈശാനകോൺ മികച്ചതാണെന്ന് പറയുന്നത്. ചെറിയ വീടാണെങ്കിലും വടക്ക് കിഴക്ക് മൂല ശുദ്ധമാക്കി ആത്മീയ കാര്യങ്ങൾക്ക് ഉപയോഗിക്കാം.
പൂജാമുറിക്കായി പ്രത്യേകസ്ഥാനം ഒരുക്കിയില്ലെങ്കിലും ശുദ്ധിയോടെ ഈ സ്ഥാനത്തെ പരിപാലിച്ചാൽ മതിയാകും. പൂജാമുറി വടക്ക് കിഴക്ക് കിഴക്ക് വടക്ക് എന്ന ദിശയിൽ ആയിരിക്കണം നിർമ്മിക്കേണ്ടത്. ഇവിടെ പരദേവതയുടെ ചിത്രം നിർബന്ധവുമാണ്. അല്ലെങ്കിൽ നിങ്ങളുടെ ഇഷ്ട ദേവതയുടെ ചിത്രവും വയ്ക്കാം നിത്യവും ഇഷ്ട ദേവതയെ ഉപാസിച്ചാൽ ജീവിതത്തിലും സാമ്പത്തിക സ്ഥിതിയിലും ഉയർച്ച ഉണ്ടാകുമെന്നാണ് വിശ്വാസം.
മുറ്റം കുറഞ്ഞ വീടുകളിലും ഫ്ലാറ്റുകളിലും താമസിക്കുന്നവർ ബാൽക്കണിയിലോ പ്രധാന കവാടത്തിന്റെ ഇരുവശങ്ങളിലോ ഒരു തുളസിച്ചെടി നടമെന്ന് വാസ്തുശാസ്ത്രം നിർദ്ദേശിക്കുന്നു. എല്ലാദിവസവും തുളസിക്ക് വെള്ളം ഒഴിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുക. ശുദ്ധമായ ഒരു ചെടിച്ചട്ടിയിൽ വെള്ളം നിറച്ച് തുളസിയില ഇട്ട് സൂക്ഷിക്കുന്നതും പോസിറ്റീവ് നിറയ്ക്കുവാൻ ഉത്തമമാണ്.