മലയാളി ആവശ്യമില്ലാതെ കഴിക്കുന്ന ഗുളികളിൽ ഏറ്റവും പ്രാമുഖ്യം കൊളസ്ട്രോൾ നിയന്ത്രണ ഗുളികകൾക്കാണ് കാന്താരി മുളകും ഇലുമ്പി പുളിയും വെളുത്തുള്ളിയും ഇഷ്ടംപോലെ കഴിച്ചിരുന്ന പഴയകാലത്ത് ആരും കൊളസ്ട്രോളിനെ വിളിച്ചിരുന്നില്ല. ഇത്തരത്തിലുള്ള നാട്ടിൽ ലഭിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ കഴിച്ചാൽ പരിഹരിക്കാവുന്ന പ്രശ്നത്തിന് വിലയേറിയ ഗുരുതരമായ പാർശ്വഫലങ്ങൾ വരുത്തുന്ന മരുന്നുകൾ രോഗികൾ അല്ലാത്തവരും ഇപ്പോൾ കഴിക്കേണ്ടി.
വരുന്നു. കൊളസ്ട്രോൾ ഇന്ന് പലർക്കും പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന പ്രത്യേകിച്ച് ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് ഉള്ള കാരണമാകും നമ്മുടെ ശരീരത്തിലെ ചില ഹോർമോണിന്റെ ഉത്പാദനത്തിനും ഇതുപോലെ വിറ്റാമിനുകളുടെ ശരിയായ കൊളസ്ട്രോൾ വളരെ അത്യാവശ്യമാണ് എന്നാൽ നമ്മുടെ ശരീരത്തിൽ ഉത്പാദിപ്പിക്കുന്നതിന് പുറമേ ആഹാരത്തിൽ കൂടെയും കൊളസ്ട്രോൾ വരുമ്പോഴാണ് അത് ഒരു പ്രശ്നമായി തീരുന്നത് പാരമ്പര്യം ആണെങ്കിൽ പോലും ജീവിതശൈലി ക്രമീകരണത്തിലൂടെ നമുക്ക് കൊളസ്ട്രോൾ ഒരു പരിധിവരെ പരിഹരിക്കാം.
ഭക്ഷണ നിയന്ത്രണം വ്യായാമം ടെൻഷൻ ഇല്ലാത്ത മനസ്സ് ഇവ മൂന്നും ഉണ്ടെങ്കിൽ കൊളസ്ട്രോൾ എളുപ്പത്തിൽ നിയന്ത്രിക്കാം. ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് പ്രധാനമായും എച്ച്ഡിഎൽ കൊളസ്ട്രോൾ എൽഡിഎൽ കൊളസ്ട്രോൾ എന്നിവയുടെ അളവിന് ആശ്രയിച്ച് ആയിരിക്കുന്നു. എച്ച്ഡിഎൽ കൊളസ്ട്രോളിന്റെ അളവ് എൽഡിഎൽ കൊളസ്ട്രോളിന്റെ അളവിനെക്കാൾ ഉയർന്നിരിക്കുന്നതാണ് ആരോഗ്യമുള്ള ശരീരത്തിന് ഉത്തമം.
ശരീരത്തിൽ ചീത്ത കൊളസ്ട്രോൾ നില കൂടിയവരിൽ വൃക്കകളിൽ കൊളസ്ട്രോൾ ഉണ്ടാവാൻ സാധ്യത ഏറെയാണ് കൊളസ്ട്രോൾ മൂലം രോഗം ഉണ്ടാകുന്നത് പോലെ തന്നെ വൃക്കയ്ക്ക് ഉണ്ടാകുന്ന രോഗങ്ങൾ മൂലവും ശരീരത്തിലെ കൊളസ്ട്രോൾ വർദ്ധിക്കും നെഫ്രോട്ടിക് സിൻഡ്രൂം എന്ന വൃക്ക രോഗമുള്ളവരിൽ കൊളസ്ട്രോൾ വർദ്ധനയ്ക്ക് സാധ്യതയുണ്ട്. ദിവസവും 20 മിനിറ്റ് വ്യായാമം ചെയ്യുന്നത് കൊളസ്ട്രോളിന് പ്രതിരോധിക്കുവാൻ സഹായിക്കും കൂടുതൽ കാര്യങ്ങൾ അറിയുന്നതായി വീഡിയോ മുഴുവനായി കാണുക.