ഇന്ത്യയിൽ ഏതാനും ഭാഗങ്ങളിലും കുറ്റിക്കാടുകളായി വളരുന്ന കരിഞ്ചീരക ചെടിയിൽ നിന്നാണ് സർവ്വരോഗ സംഹാരിയായി വ്യത്യസ്തനാടുകളിൽ നൂറ്റാണ്ടുകളായി ഉപയോഗിച്ചു പോരുന്ന കരിഞ്ചീരക മണികൾ ലഭിക്കുന്നത്. അര മീറ്റർ ഉയരത്തിൽ വളരുന്ന കരിഞ്ചീരക ചെടിയുടെ പുഷ്പങ്ങൾക്ക് നീല നിറമാണ്. തുർക്കിയും ഇറ്റലിയും ആണ് ഈ ചെടിയുടെ ജന്മഗൃഹങ്ങൾ പ്രാചീനകാല വിശകരന്മാർ അത് ഏഷ്യയിലേക്ക് കൊണ്ടുവരികയും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നട്ടുവളർത്തുകയും ചെയ്തു.
ത്രികോണാകൃതിയിലുള്ളതും കടും കറുപ്പ് നിറമുള്ളതുമായ ഇതിന്റെ വിത്തുകൾക്ക് തീക്ഷണഗന്ധം ആണുള്ളത് ഇതിൽ ഗണ്യമായ അളവിൽ ഇതിന്റെ എണ്ണ അടങ്ങിയിരിക്കുന്നു മരണം ഒഴികെ എന്തും തടയാൻ കഴിവുള്ള ഔഷധം എന്നാണ് കരിഞ്ചീരകത്തെക്കുറിച്ച് പറയപ്പെടുന്നത്. മുസ്ലിം മതഗ്രന്ഥങ്ങളിൽ ഒരുപാട് തവണ പ്രതിപാദിച്ചിട്ടുള്ള ഒന്നാണ്കരിംജീരകം ആഹാരപദാർത്ഥങ്ങളിൽ ഒരു മസാലയായും ഇത് ഉപയോഗിച്ച് വിരുന്നു.
കരിഞ്ചീരകം കഴിക്കുന്നത് കൊണ്ട് പലവിധത്തിലുള്ള ഗുണങ്ങളാണ് നമ്മുടെ ശരീരത്തിന് ലഭിക്കുന്നത്. കരിഞ്ചീരകം മുഴുവനായി ഭക്ഷണത്തിലോ വറുത്തുപൊടിച്ചു അല്ലെങ്കിൽ എണ്ണയാക്കിയോ നമുക്ക് ഉപയോഗിക്കാം.സ്ഥിരമായുള്ള ഇതിനു ഉപയോഗം പനി ശ്വാസനാള വീക്കം ചുമ എന്നിവയ്ക്ക് ശമനമുണ്ട് ശരീരത്തിന്റെ പൊതുവായ ആരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്തുകയും ചെയ്യും.മുടി വളർച്ചക്കും മുഴിച്ചിൽ തടയാനും ഇത് ഏറെ ഉപകരിക്കുന്ന.
ഒന്നാണ്.തൊലിപ്പുറമേ ചുളിവുകൾ ഉണ്ടാകുന്നത് തടയുന്ന ചർമ്മ ഔഷധമായും ഇത് ഉപയോഗിക്കുന്നു.കരിഞ്ചീരകം ഏഷ്യ ആഫ്രിക്ക മദ്യ വിദൂര പൗരസ്ത്യ രാജ്യങ്ങൾ എന്നിവിടങ്ങളിൽ ആരോഗ്യ വർദ്ധനവിനും രോഗപ്രതിരോധത്തിനും ഫലപ്രദമായ ഔഷധമായി ഉപയോഗിച്ചുവരുന്നു. രോഗങ്ങൾ വയറിന്റെയും കുടലിന്റെയും ബാധിക്കുന്ന രോഗങ്ങൾ കിഡ്നി കരൾ സംബന്ധമായ രോഗങ്ങൾ എന്നിവയ്ക്കും, രക്തചംക്രമണം വർദ്ധിപ്പിക്കുന്നതിനുള്ള മരുന്നായും പൊതുവായ ആരോഗ്യ വർദ്ധന വരും ഇത് ഉപയോഗിച്ച് വരുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.