പലതരത്തിലുള്ള ടിപ്സുകൾ അടുക്കളയിൽ പ്രയോഗിക്കാറുണ്ട്. എഫക്ടീവ് ആയിട്ടുള്ള ടിപ്സുകൾ മാത്രമാണ് ഇത്തരത്തിൽ നാം നിത്യജീവിതത്തിൽ പ്രയോഗിക്കാറുള്ളത്. അത്തരത്തിൽ കുറച്ചധികം നല്ല എഫക്റ്റീവ് ആയിട്ടുള്ള ടിപ്സുകളാണ് ഇതിൽ കാണുന്നത്. ഇതിൽ ഏറ്റവും ആദ്യത്തേത് എണ്ണമയമുള്ള പാത്രങ്ങളിലെ എണ്ണമയം പൂർണമായി കളഞ്ഞെടുക്കുന്നതിനുള്ളതാണ്. കൂടുതലായും നെയ്യും അച്ചാറും എല്ലാം ഇട്ടുവച്ച പാത്രങ്ങളിൽ ആയിരിക്കും ഇത്തരത്തിൽ എണ്ണമയം കൂടുതലായി തങ്ങിനിൽക്കുന്നത്.
ഇത്തരം സാഹചര്യങ്ങളിൽ അവയിലേക്ക് ഒരു സ്പൂൺ ദോശമാവ് ഒഴിച്ചു കൊടുക്കേണ്ടതാണ്. പിന്നീട് അതിലേക്ക് രണ്ട് ഐസ്ക്യൂബും ഇട്ടുകൊടുത്ത് നല്ലവണ്ണം ഷേക്ക് ചെയ്തു ക്ലീൻ ചെയ്യാവുന്നതാണ്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ സോപ്പോ സോപ്പുപൊടിയോ ഒന്നുമില്ലാതെ തന്നെ പാത്രങ്ങളിലെ എല്ലാ എണ്ണമയവും ഈസിയായി കളയാൻ സാധിക്കും. അതുപോലെതന്നെ നമ്മുടെ വീടുകളിൽ ഇടപെട്ട സമയങ്ങളിൽ നാം ചെയ്യുന്ന ഒന്നാണ് ബാത്റൂം ക്ലോസറ്റ് വൃത്തിയാക്കുക എന്നുള്ളത്.
വിലകൂടിയ പല പ്രൊഡക്ടുകളും ഉപയോഗിച്ചിട്ടാണ് ബാത്റൂമും ക്ലോസറ്റും നാം പലപ്പോഴും വൃത്തിയാക്കാറുള്ളത്. എന്നാൽ ഒരൊറ്റ പ്രോഡും പുറമേ നിന്നും വാങ്ങിക്കാതെ തന്നെ ബാത്റൂം ക്ലോസറ്റും നമുക്ക് പുതുപുത്തൻ ആക്കാൻ സാധിക്കുന്നതാണ്. ഇതിനായി നമ്മുടെ വീട്ടിൽ തന്നെയുള്ള ചില വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് നല്ലൊരു സൊല്യൂഷൻ നമുക്ക് തയ്യാറാക്കാവുന്നതാണ്.
ഈയൊരു സൊല്യൂഷൻ ഉപയോഗിച്ചുകൊണ്ട് എത്ര വലിയ കറയും അഴുക്കും വളരെ നിഷ്പ്രയാസം നമുക്ക് ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്. ഇതിനായി അല്പം ഗോതമ്പ് പൊടിയാണ് ആവശ്യമായി വരുന്നത്. ഗോതമ്പ് പൊടിയിലേക്ക് അല്പം ബേക്കിംഗ് സോഡയും ആവശ്യത്തിന് പൊടിയും ഇട്ടുകൊടുത്ത് നല്ലവണ്ണം മിക്സ് ചെയ്തെടുക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.