നാമോരോരുത്തരും ഒരു വീട് നിർമ്മിക്കുമ്പോൾ വളരെയധികം ശ്രദ്ധിച്ചിട്ടാണ് ചെയ്യാറുള്ളത്. അത്തരത്തിൽ വാസ്തു നോക്കി കൊണ്ടാണ് ഏതൊരു വീടും നാം നിർമ്മിക്കുന്നത്. വാസ്തു ദോഷം ഇല്ലാതിരിക്കുന്നതിന് വേണ്ടി വാസ്തു നോക്കുകയും ആ ദോഷം ജീവിതത്തിലേക്ക് കടന്നു വരികയാണെങ്കിൽ പലതരത്തിലുള്ള അർത്ഥങ്ങൾ ഉണ്ടാകുകയും ചെയ്യുന്നതാണ്. അത്തരത്തിൽ വാസ്തുപ്രകാരം ഒരു വീട്ടിലേക്ക് കയറി വരുമ്പോൾ ഉണ്ടാകുന്ന പടികളുടെ എണ്ണവും യഥാസ്ഥാനവും ആണ് ഇതിൽ കാണുന്നത്.
വാസ്തുപ്രകാരം അല്ല പടികൾ നിർമ്മിച്ചത് എങ്കിൽ അത് ജീവിതത്തിൽ ഒത്തിരി ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുന്നത്. എത്രതന്നെ ഉയർന്നുനിൽക്കുന്നവർ ആയാലും ജീവിതത്തിൽ ഒരു സമാധാനവും സ്വസ്ഥതയും അവർക്ക് ലഭിക്കുകയില്ല. അതിനാൽ തന്നെ വാസ്തുപ്രകാരം പടികളുടെ സ്ഥാനവും പടികളുടെ എണ്ണവും വളരെയധികം പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്.
ഏതൊരു വീട് പണിയുകയാണെങ്കിലും അതിനെ മുൻഭാഗം നാരദിശകളിലും വരാവുന്നതാണ്.കിഴക്ക് ദർശനമായും പടിഞ്ഞാറ് ദർശനമായും തെക്ക് ദർശനമായും വടക്ക് ദർശനമായും വീടിന്റെ മുൻഭാഗം വരാവുന്നതാണ്. എന്നാൽ ഈ ഓരോ ഭാഗത്തും പടികൾക്ക് ഓരോ തരത്തിലുള്ള സ്ഥാനവും എണ്ണവും ആണ് ഉള്ളത്. ഇതിൽ ഏറ്റവും ആദ്യത്തെ വശമാണ് കിഴക്ക് വശം.
ഒരു വീടിന്റെ മുൻവശം വരാൻ ഏറ്റവും അനുയോജ്യമായിട്ടുള്ള ഒരു ദിശയാണ് കിഴക്ക്. ഈ കിഴക്ക് വശത്ത് പടികൾ കിഴക്കുവശത്ത് തന്നെ വരുന്നത് ഉത്തമമാണ്. എന്നാൽ ഇതിൽ ഉണ്ടാകാവുന്ന പടികളുടെ എണ്ണം ഇരട്ടസംഖ്യകൾ ആകണം. രണ്ട് 4 6 എന്നിങ്ങനെയുള്ള ഇരട്ടസംഖ്യകൾ ഉള്ള പടികൾ വേണം ആ വീടിന് ഉണ്ടാകാൻ. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.