എല്ലാവിധ വീട്ടമ്മമാർക്കും നിത്യ ജീവിതത്തിൽ ഒരുപാട് ഉപകാരപ്രദമാകുന്ന കുറച്ചു നല്ല ടിപ്സുകളും ആയിട്ടാണ്. തുണികളിലെ എത്ര പഴക്കം ചെന്ന വാഴക്കറകൾ പോലും വളരെ നിസ്സാരമായ ഇളക്കി കളയാനും അതുപോലെ നമുക്ക് അടുക്കളയിൽ ഉപകാരപ്പെടുന്ന കുറച്ചു നല്ല സൂത്രങ്ങളും ആണ് ഈ വീഡിയോയിലൂടെ കാണിക്കുന്നത്.തീർച്ചയായിട്ടും എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു വീഡിയോ ആയിരിക്കും സ്കിപ്പ് വീഡിയോ മുഴുവനായിട്ട് ഒന്ന് കണ്ടു നോക്കുക.
തുണികളിൽ പറ്റിപ്പിടിച്ചിരിക്കുന്ന പഴക്കം ചെന്ന വാഴക്കറകളൊക്കെ എളുപ്പത്തിൽ എങ്ങനെ മാറ്റിയെടുക്കാം എന്ന് നോക്കാം. എത്ര പഴക്കം ചെന്ന വാഴക്കറ ആണെങ്കിൽ പോലും ഇതെങ്ങനെയാ കളയുന്നത് നോക്കാം. ഇതിനായിട്ട് ഒരു ചെറിയൊരു ഗ്ലാസ് എടുത്തുവച്ചിട്ടുണ്ട് ഇതിലേക്ക് ഒരു രണ്ടടപ്പ് ക്ലോറിനാണ് ഒഴിച്ചു കൊടുക്കുന്നത്. ക്ലോറിൻ നമ്മുടെ ഡയറക്ടറായിട്ട് തുണികളിൽ അപ്ലൈ ചെയ്യുമ്പോൾ തുണികൾക്ക് കേടുവരാനായിട്ട് സാധ്യതയുണ്ട് .
അതുകൊണ്ട് നമ്മൾ രണ്ടടപ്പ് ക്ലോറിനും രണ്ട് അടപ്പ് വെള്ളവും നമ്മൾ ഡൈലൂട്ട് ചെയ്താണ് ഒഴിക്കുന്നത്.അങ്ങനെ ചെയ്യുമ്പോൾ തുണികൾക്ക് ഒത്തിരി കേട് വരില്ല നമ്മുടെ കറകൾ നന്നായിട്ട് തന്നെ പോയി കിട്ടുകയും ചെയ്യും. ഇത് രണ്ടും മതി നമ്മുടെ സൊല്യൂഷൻ ഇവിടെ റെഡിയായിട്ടുണ്ട് ഇനി ഇത് ഉപയോഗിച്ച് എങ്ങനെയാണ് നമ്മുടെ കറ കളയുന്നത് എന്ന് നോക്കാം.
ചെറിയ കറകളൊക്കെയാണെങ്കിൽ നമുക്ക് കുറച്ച് വിനാഗിരി ഒക്കെ ഒഴിച്ച് കൊടുത്തിട്ട് ഒന്ന് മാറ്റാവുന്നതേയുള്ളൂ ഇത് കുറച്ച് പഴക്കം ചെന്നിട്ടുള്ള കറയാണ് അതുകൊണ്ട് നമുക്ക് ഇതുപോലുള്ള ക്ലോറിൻ ഒക്കെ ഉപയോഗിച്ചാലേ പെട്ടെന്ന് തന്നെ പോയി കിട്ടുകയുള്ളൂ നമ്മൾ ഉണ്ടാക്കി വച്ചിരിക്കുന്ന സൊല്യൂഷൻ ആ കറയിലേക്ക് ഒരു സ്പൂൺ ഒഴിച്ചു കൊടുക്കുന്നുണ്ട് എന്നിട്ട് ഒരു അഞ്ചു മിനിറ്റ് നേരം നമ്മൾ ഇത് റെസ്റ്റ് ചെയ്യാനായിട്ട് വെക്കുന്നുണ്ട് അതിനുശേഷം ആണ് നമ്മൾ അത് ക്ലീനാക്കി എടുക്കുന്നത്.