യൂറിക് ആസിഡ് കുറയ്ക്കാൻ ഒരു കിടിലൻ വഴി..

ഇന്നത്തെ കാലത്തു എല്ലാവരിലും പ്രധാനമായി കണ്ടുവരുന്ന അവസ്ഥകളിൽ ഒന്നാണ് യൂറിക് ആസിഡ് കൂടുതൽ ആവുന്നത്. രക്തത്തിൽ യൂറിക് ആസിഡ് കൂടുതൽ എന്ന് കണ്ടാൽ ഉടൻ തന്നെ നമ്മൾ മരുന്നു കഴിച്ച് തുടങ്ങണം. ഇത് നിയന്ത്രിക്കാൻ ജീവിതകാലം മുഴുവൻ മരുന്നു കഴിക്കണോ, ഇത് മൂലം ഉണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങൾ എന്തെല്ലാം ആണ് എന്നും ആണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. നമ്മുടെ ശരീരത്തിലെ ആന്റി ഓക്സിഡന്റ്സ് ആക്ടിവിറ്റി ചെയ്യുന്നത് യൂറിക് ആസിഡ് ആണ്. കൂടാതെ ഇതൊരു മെറ്റബോളിക് വേസ്റ്റ് കൂടിയാണ്. യൂറിക് ആസിഡ് ശരീരത്തിൽ കൂടുന്നത് വലിയ പ്രശ്നമാണ്.

ഇത് കൂടി കഴിഞ്ഞാൽ ശരീരത്തിൽ അത് ക്രിസ്റ്റലൈസ് ചെയ്തു ഒരു വലിയ ക്രസ്റ്റാൽ ആയി മാറും. ഇത് ശരീരത്തിൽ അലിഞ്ഞു പോകാതെ വരാം. ഇത് ലയിച്ചാൽ മാത്രമേ ശരീരത്തിന് പുറത്തേക്ക് പോവുകയുള്ളു. അത് പുറത്തു പോവാതെ നമ്മുടെ ജോയിൻന്റസിൽ അടിഞ്ഞു കൂടുന്നതിനെ ആണ് അർത്രയിറ്റിസ് എന്ന് പറയുന്നത്. അത് വരുമ്പോൾ ജോയിൻറ്റ് വേദന വരും, പനി, തുടങ്ങിയവ വരാം.

കിഡ്നിയിലും ഇത് അടിഞ്ഞു കൂടാം. ഇത് വേദനക്കു കാരണമാകും. അതുപോലെ മൂത്രത്തിന്റെ ഫ്ലോയെയും ബാധിക്കാം. അതുകൊണ്ട് യൂറിക് ആസിഡ് ശരീരത്തിൽ കൂടാതെ വരാൻ ശ്രദ്ധിക്കുക. ഈ യൂറിക് ആസിഡ് ക്രിസ്റ്റലുകൾ മുഴകൾ ആയും വരാം. സ്‌കിനിൽ കുരുക്കൾ ആയി ഇത് വരാം. ചെവിയിൽ, സ്കിന്നിൽ, കൂടുതൽ ആയും ജോയിൻറ്സിൽ വരെ വരാം.

ഈ മുഴകൾക്ക് വേദന കൂടുതൽ ആയിരിക്കും. ഇതൊക്കെ ഒരു മെറ്റബോളിക് സിനഡ്രോമിന്റെ ഭാഗമാണ്. ആദ്യം വരുന്നത് അമിതവണം ആയിരിക്കും. പിന്നെ ചിലർക്ക് പ്രഷർ. ചിലർക്ക് പ്രമേഹം. ഇങ്ങനെയുള്ള രോഗികളിൽ മിക്കവരിലും യൂറിക് ആസിഡ് കൂടുതൽ ആയിരിക്കും. കൂടുതൽ അറിയാൻ വീഡിയോ കാണൂ..

Leave a Reply

Your email address will not be published. Required fields are marked *