വീട്ടമ്മമാർ ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് കിച്ചൻ ടിപ്സുകൾ. വീട്ടമ്മമാരുടെ ജോലിഭാരം കുറയ്ക്കുന്നതിൽ ഏറെ പങ്കുവഹിക്കുന്ന ഒന്നാണ് ഇത്തരത്തിലുള്ള ഓരോ കിച്ചൻ ടിപ്സുകളും. അത്തരത്തിൽ കുറച്ച് കിച്ചൻ ടിപ്സ് ആണ് ഇതിൽ നൽകിയിരിക്കുന്നത്. പരീക്ഷിച്ചുനോക്കി നല്ല റിസൾട്ട് ലഭിച്ചിട്ടുള്ള ടിപ്സുകൾ ആണ് ഇവ. പലപ്പോഴും ചപ്പാത്തിയും പത്തിരിയും ദോശയും എല്ലാം നാം ഉണ്ടാക്കുമ്പോൾ കാസ്രോളിലാണ് അത് ഇട്ടുവയ്ക്കാറുള്ളത്.
ഇങ്ങനെ കാസ്റോളിൽ ഇവ ഇട്ടു വയ്ക്കുമ്പോൾ അടിയിലത്തെ ദോശയും ചപ്പാത്തിയും പത്തിരിയും എല്ലാം ഈർപ്പം അടിച്ചു കൊണ്ട് അത് നനഞ്ഞു പോകുന്നു. ഇത് ഒഴിവാക്കുന്നതിന് വേണ്ടി കാസ്റോളിന്റെ അടിയിൽ ഒരു സ്റ്റീലിന്റെ സ്റ്റാൻഡ് ഇറക്കിവച്ചുകൊണ്ട് അതിനുമുകളിൽ ചപ്പാത്തിയും പത്തിരിയും എല്ലാം ഇട്ടു വയ്ക്കേണ്ടതാണ്. അതുപോലെ തന്നെ മെഴുതിരി കത്തിച്ചു കഴിയുമ്പോൾ പെട്ടെന്ന് തന്നെ അത് തീർന്നു പോകുന്നത് കാണാവുന്നതാണ്.
ഇത് ഒഴിവാക്കുന്നതിന് വേണ്ടി നമുക്ക് പേസ്റ്റിന്റെ കവർ ഉപയോഗിക്കാവുന്നതാണ്. പേസ്റ്റിന്റെ കവറിന്റെ മുകൾഭാഗവും അടിവശവും കട്ട് ചെയ്ത് നടുക്കുള്ള ഭാഗം എടുത്ത് അതും സെന്ററിൽ കട്ട് ചെയ്തു കൊടുക്കേണ്ടതാണ്. പിന്നീട് അത് മെഴുകുതിരിയിൽ ചുറ്റി പശകൊണ്ട് ഒട്ടിച്ചു കൊടുത്ത കത്തിക്കുകയാണെങ്കിൽ അരമണിക്കൂർ കൊണ്ട് കത്തിക്കഴിയുന്ന മെഴുതിരി 2 മണിക്കൂർ വരെ നീണ്ടുനിൽക്കുന്നതാണ്.
അതുപോലെ തന്നെ നമ്മുടെ വീടുകളിൽ നാം നേരിടുന്ന മറ്റൊരു പ്രശ്നമാണ് അലമാരയിൽ വസ്ത്രങ്ങൾ വയ്ക്കാൻ സ്ഥലമില്ല എന്നുള്ളത്. എത്രതന്നെ സ്ഥലം ഉണ്ടായാലും വസ്ത്രങ്ങളുടെ എണ്ണം കൂടി വരുന്നതിനാൽ അലമാരയിൽ വസ്ത്രങ്ങൾ ഒതുക്കി വയ്ക്കാൻ സാധിക്കാതെ വരുന്നു. കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.