കിച്ചൻ സിങ്കിൽ ബ്ലോക്ക് ഉണ്ടാവുക എന്നുള്ളത് അടുക്കളയിൽ നേരിടുന്ന ഒരു വലിയ പ്രശ്നമാണ്. എത്ര തന്നെ നാം പല കാര്യങ്ങൾ ചെയ്താലും ബ്ലോക്കുകൾ മാറാതെ അങ്ങനെ തന്നെ നിൽക്കുന്ന കാഴ്ചയാണ് കാണുന്നത്. ഭക്ഷണാവശിഷ്ടങ്ങൾ പാത്രങ്ങൾ കഴുകുമ്പോൾ സിംഗിൽ വീഴുകയും അത് ഓവുകളിൽ മറ്റും അടഞ്ഞിരുന്നു കൊണ്ട് ബ്ലോക്കുകൾ ഉണ്ടാവുകയും ചെയ്യുന്നു. ഇത്തരം സാഹചര്യങ്ങളിൽ പപ്പടക്കോലുകൊണ്ട് ഈർക്കിളികൊണ്ടോ കമ്പി കൊണ്ടോ എല്ലാം നാം കുത്തി ബ്ലോക്കുകളെല്ലാം തീർക്കാനാണ് പതിവ്.
എന്നാൽ ബ്ലോക്കുകൾ ഓവിലാണ് ഉള്ളതെങ്കിൽ എത്ര തന്നെ കമ്പി കൊണ്ട് കുത്തിയാലും ആ ബ്ലോക്ക് മാറിക്കിട്ടില്ല. ഇത്തരം സാഹചര്യങ്ങളിൽ പലതരത്തിലുള്ള കെമിക്കലുകളും സൊലൂഷനുകളും എല്ലാം കടകളിൽ നിന്നും വാങ്ങി ഈ ബ്ലോക്കുകൾ മാറ്റുന്നതിന് വേണ്ടി ഉപയോഗിക്കാറുണ്ട്. നമ്മുടെ കൈയിൽ നിൽക്കില്ല എന്ന് കാണുമ്പോൾ നാം പ്ലംബറിനെ വിളിച്ചു അത് ശരിയാക്കുന്ന പതിവുമുണ്ട്.
എന്നാൽ ഇനി ബ്ലോക്കുകൾ മാറ്റുന്നതിന് വേണ്ടി കെമിക്കലുകൾ അടങ്ങിയിട്ടുള്ള പദാർത്ഥങ്ങൾ വാങ്ങിക്കേണ്ട ആവശ്യമില്ല. അതുപോലെതന്നെ പ്ലംബറെ വിളിക്കേണ്ട ആവശ്യവുമില്ല. പരസഹായം ഒട്ടും തന്നെ ഇല്ലാതെ വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ കിച്ചൻ സിങ്കിലെ ഏതൊരു ബ്ലോക്കും നമുക്ക് നീക്കാൻ സാധിക്കുന്നതാണ്.
ഇതിനായി നമ്മുടെ എല്ലാവരുടെയും കയ്യിൽ സുലഭമായി തന്നെ ലഭിക്കുന്ന വിനാഗിരിയും സോഡാപ്പൊടിയും മതിയാകും. സോഡാപ്പൊടിയും വിനാഗിരിയും കിച്ചൻ എങ്കിൽ ഇട്ടുകൊടുക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ അവ പ്രവർത്തിക്കുകയും അവ അതിലെ ബ്ലോക്കുകളും ദുർഗന്ധവും ഇല്ലാതാക്കുകയും ചെയ്യുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.