നാം ഓരോരുത്തരും വീടുകളിൽ ഉപയോഗിക്കുന്ന ഒന്നാണ് ചന്ദനത്തിരി. നല്ലൊരു പോസിറ്റീവ് നമ്മുടെ വീടുകളിൽ ലഭിക്കുന്നതിന് വേണ്ടിയുംകൊതുക് മുതലായിട്ടുള്ള പ്രാണികൾ നമ്മുടെ വീട്ടിൽ നിന്ന് അകന്നു പോകുന്നതിനു വേണ്ടിയിട്ടാണ് ഇത്തരത്തിൽ നാം ഓരോരുത്തരും ചന്ദനത്തിരി കത്തിച്ചു വയ്ക്കാറുള്ളത്. അത്തരത്തിൽ നാം ഉപയോഗിക്കുന്നചന്ദനത്തിരി കൊണ്ട് നമ്മുടെ വീടുകളിൽ ചെയ്യാവുന്ന കുറച്ച് ടിപ്സുകളാണ് ഇതിൽ നൽകിയിരിക്കുന്നത്.
ചന്ദനത്തിരി പൊതുവെ പത്തോ പതിനഞ്ച് മിനിറ്റാണ് കത്തിക്കാൻ സാധിക്കുന്നത്. എന്നാൽ രണ്ടുപേരലുകളിൽ അല്പം വെള്ളം എടുത്ത് ചന്ദനത്തിരിയിൽ ഒന്ന് ടച്ച് ചെയ്തുകൊടുക്കുകയാണെങ്കിൽ 15 മിനിറ്റ് കത്തുന്ന ചന്ദനത്തിരി അരമുക്കാൽ മണിക്കൂറോളം കത്തുന്നത്. കൈവിരലുകൾ കൊണ്ട് ചന്ദനത്തിരിയിൽ തൊടുമ്പോൾ ചന്ദനത്തിരിയിൽ ഈർപ്പം ഉണ്ടാക്കുകയും അതിനാൽ തന്നെ അത് പെട്ടെന്ന് കത്തിത്തരാതിരിക്കുകയും ചെയ്യുന്നതാണ്.
അതുപോലെ തന്നെ ചന്ദനത്തിരി ഉപയോഗിച്ച് ഈയൊരു സൊല്യൂഷൻ തയ്യാറാക്കുകയാണെങ്കിൽ വീടുകളിൽ നിന്ന് ഈച്ചയെയും പാറ്റയെയും പല്ലിയെയും കൊതുകിനെയും എല്ലാം എളുപ്പത്തിൽ തുരത്താൻ സാധിക്കുന്നതാണ്. ഇവ കൂടുതലായി കാണുന്ന സ്ഥലങ്ങളിൽചന്ദനത്തിരി ഉപയോഗിച്ചിട്ടുള്ള ഈ ഒരു സൊല്യൂഷൻ സ്പ്രേ ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ അവയെല്ലാം അവിടെ നിന്ന് അപ്രത്യക്ഷമാകുന്നതാണ്.
ഇതിനായി ഒരു ബൗളിലേക്ക് അല്പം വെള്ളം എടുത്ത് അതിലേക്ക് ഒന്ന് രണ്ട് കർപ്പൂരം നല്ലവണ്ണം പൊടിച്ചിട്ട് കൊടുക്കേണ്ടതാണ്. അതിലേക്ക് ഒന്നോ രണ്ടോ ചന്ദനത്തിരി പൊടിച്ച് ഇടു കൊടുക്കേണ്ടതാണ്. പിന്നീട് പത്തോ പതിനഞ്ച് മിനിറ്റ് അത് മാറ്റിവെച്ചതിനുശേഷം അരിപ്പയിൽ അത് അരിച്ചെടുക്കേണ്ടതാണ്. ഇത് എവിടെയാണ് ഉറുമ്പിനെയും പാറ്റേയും കൂടുതലായി കാണുന്നത് ആ ഭാഗങ്ങളിൽ നമുക്ക് തളിച്ചു കൊടുക്കാവുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.