നമ്മുടെ വീടുകളിൽ നാം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് വസ്ത്രങ്ങൾ അലക്കി ഉണക്കിയെടുക്കുക എന്നുള്ളത്. വേനൽക്കാലം ആണെങ്കിൽ ഇത്തരത്തിൽ വസ്ത്രങ്ങൾ അലക്കി ഉണക്കുക എന്നുള്ളത് അത്രകണ്ട് ബുദ്ധിമുട്ടുള്ള ഒരു കാര്യമല്ല. എന്നാൽ ദിവസവും മഴപെയ്യുന്ന സമയമാണെങ്കിൽ വസ്ത്രങ്ങൾ ഉണക്കിയെടുക്കുക എന്നു പറയുന്നത് വളരെയധികം ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്.
ഇത്തരത്തിൽ മഴക്കാലങ്ങളിൽ ഒട്ടുമിക്ക ആളുകളും വാഷിംഗ് മെഷീനിൽ തന്നെ അലക്കി വാഷിംഗ് മെഷീനിൽ തന്നെ ഉണക്കിയെടുക്കാറാണ് പതിവ്.എന്നാൽ എത്ര വലിയ മഴക്കാലത്തും വാഷിങ്മെഷീൻ ഉപയോഗിക്കാതെ തന്നെ വളരെ എളുപ്പത്തിൽ എത്ര കട്ടിയുള്ളതുണിയും ഉണക്കിയെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിൽ മഴക്കാലത്ത് വസ്ത്രങ്ങൾ ഉണക്കി എടുക്കുന്നതിന് വേണ്ടിയുള്ള നല്ല മൂന്ന് റെമടികളാണ് ഇതിൽ നൽകിയിരിക്കുന്നത്. വളരെ എളുപ്പത്തിൽ നമുക്ക് ചെയ്യാൻ സാധിക്കുന്ന റെമഡികളാണ് ഇവ ഓരോന്നും.
അതിൽ ഏറ്റവും ആദ്യത്തെ കുക്കർ ഉപയോഗിച്ചിട്ടുള്ള ഒരു റെമഡിയാണ്.അതിനായി നല്ല കട്ടിയുള്ള ജീൻസ് നല്ലവണ്ണം അലക്കി വെള്ളം നല്ലവണ്ണം പിഴിഞ്ഞ് കളഞ്ഞ് എടുക്കേണ്ടതാണ്. പിന്നീട് കുക്കർ ഉള്ളിലേക്ക് ഒരു പാത്രം ഇറക്കിവെച്ച് അതിലേക്ക് ഈ ജീൻസ് ഇറക്കി വെച്ച കുക്കറിന്റെ മൂഡി അടച്ചു വയ്ക്കാവുന്നതാണ്. വിസിൽ ഇടേണ്ട ആവശ്യമില്ല.
പിന്നീട് ഇത് ഗ്യാസിന്റെ മുകളിലേക്ക് കയറ്റി വെച്ച് നല്ല ഹൈ ഫ്ലെയിമിൽ തീ കൂട്ടി വയ്ക്കേണ്ടതാണ്. ഏകദേശം രണ്ടുമിനിറ്റ് കഴിയുമ്പോൾ ഇത് ലോ ഫ്ലെയിമിലേക്ക് ആക്കേണ്ടതാണ്. നല്ല കട്ടിയുള്ള വസ്ത്രം ആയതിനാൽ തന്നെ 7മിനിറ്റോളം ലോ ഫ്ലെയിമിലിട്ട് ഗ്യാസ് കത്തിക്കേണ്ടതാണ്. പിന്നീട് ഇത് ഓഫാക്കാവുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.