പലതരത്തിലുള്ള നിറത്തിലുള്ള വസ്ത്രങ്ങളാണ് നാമോരോരുത്തരും ധരിക്കാറുള്ളത്. അത്തരത്തിൽ വളരെ വ്യത്യസ്ത നിറങ്ങളിലുള്ള യൂണിഫോമുകളാണ് ഓരോ കുട്ടികളും ധരിക്കാറുള്ളത്. ഇത്തരത്തിൽ യൂണിഫോമുകൾ കുട്ടികൾ ധരിക്കുമ്പോൾ പലപ്പോഴും അതിൽ ഭക്ഷണത്തിന്റെ കറയും പേനയുടെ കറയും മറ്റും പലപ്പോഴായി പറ്റിപ്പിടിക്കാറുണ്ട്. ഇങ്ങനെ പലതരത്തിലുള്ള കറകൾ യൂണിഫോമിൽ പറ്റി പിടിക്കുമ്പോൾ അത് പെട്ടെന്ന് തന്നെ വിട്ടുപോരാതെ അങ്ങനെ തന്നെ നിൽക്കുന്നത് കാണാൻ സാധിക്കുന്നതാണ്.
എത്ര തന്നെ സോപ്പുപൊടി കൊണ്ട് സോപ്പ് കൊണ്ട് ഉരച്ചാലും അത്തരത്തിലുള്ള കറകൾ പോകാതെ അങ്ങനെ തന്നെ നിൽക്കുന്നതാണ്. ഇത്തരം സാഹചര്യങ്ങളിൽ പൊതുവേ പുതിയ യൂണിഫോo വാങ്ങി ഉപയോഗിക്കുകയാണ് നമ്മുടെ ശീലം. എന്നാൽ ഇനി പഴയ യൂണിഫോമിലെ കറയെ വളരെ എളുപ്പം നമുക്ക് നീക്കാൻ സാധിക്കുന്നതാണ്.
കറ ഏതുമായാലും നമ്മുടെ കയ്യിൽ ഉണ്ടെങ്കിൽ വളരെ എളുപ്പം ആ കറയെല്ലാം നീക്കി യൂണിഫോം പുതിയത് പോലെ ആക്കാവുന്നതാണ്. ഇതിനായി കറയുള്ള ഭാഗത്ത് അല്പം ലൈസോൾ ഒഴിച്ചുകൊടുത്തതിനുശേഷം 10 മിനിറ്റ് റസ്റ്റ് ചെയ്ത് വയ്ക്കേണ്ടതാണ്. പിന്നീട് പഴയ ടൂത്ത് ബ്രഷ് ഉപയോഗിച്ച് നല്ലവണ്ണം ഉറച്ചു കൊടുത്താൽ വളരെ പെട്ടെന്ന് തന്നെ ഏത് കറയും വിട്ടുപോരുന്നതായിരിക്കും.
കൂടാതെ പലപ്പോഴും വെള്ള നിറത്തിലുള്ള ബനിയനുകളോ വെള്ള വസ്ത്രങ്ങളോ നാം അലക്കുമ്പോൾ മറ്റു വസ്ത്രങ്ങളിൽ നിന്ന് നിറം അതിൽ പറ്റിപ്പിടിക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ എങ്ങനെ തന്നെ നാം അലക്കിയാലും അതിൽ പറ്റി പിടിച്ചിരിക്കുന്ന കളറുകൾ പോകാതെ നിൽക്കുന്നു. ഇവ എളുപ്പമകറ്റാനും ലൈസോൾ ഉപയോഗിച്ചാൽ മതിയാകും. കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.