ഒരു തരി കരി പോലും പാത്രങ്ങളിൽ പിടിക്കാതെ വിറകടുപ്പിൽ പാചകം ചെയ്യാൻ പുതുപുത്തൻ സൂത്രം.

നമ്മുടെ വീടുകളിൽ നാമോരോരുത്തരും വളരെയധികം ബുദ്ധിമുട്ട് ചെയ്യുന്ന ഒന്നാണ് പാത്രങ്ങൾ കഴുകി വയ്ക്കുക എന്നുള്ളത്. കൂടുതലായും അടുപ്പത്ത് പാത്രങ്ങൾ വയ്ക്കുമ്പോഴാണ് അതിൽ നിറയെ കരി പിടിക്കുകയും അത് വളരെ ബുദ്ധിമുട്ടി കഴുകേണ്ടി വരികയും ചെയ്യുന്നത്. അതിനാൽ തന്നെ ഇന്ന് ഒട്ടുമിക്ക വീട്ടുകാരും വിറകടുപ്പിൽ പാത്രങ്ങൾ വയ്ക്കാതെ ഗ്യാസ് അടുപ്പിൽ പാത്രങ്ങൾ വെച്ചിട്ടാണ് ആഹാരം പാകം ചെയ്യുന്നത്.

ഇതിൽ പറയുന്ന ഈ ഒരു സൂത്രം ചെയ്യുകയാണെങ്കിൽ കുക്കർ വരെ കടുപ്പിൽ നമുക്ക്വെക്കാൻ സാധിക്കുന്നതാണ്. ഈ ഒരു സൂത്രം ചെയ്തതിനു ശേഷം ഏത് പാത്രം അടുപ്പത്ത് വെച്ചാലും അതിൽ ഒരുത്തരി കരിയോ പൊടിയോ ഒന്നും പിടിക്കുകയില്ല. അതുമാത്രമല്ല അതിൽ വരുന്ന കരി നിഷ്പ്രയാസം നമുക്ക് തുടച്ചുനീക്കാൻ സാധിക്കുന്നത് ആണ്. അത്തരത്തിൽ ചെയ്തു നോക്കി നല്ല റിസൾട്ട് ലഭിച്ചിട്ടുള്ള നല്ലൊരു റെമഡിയാണ് ഇതിൽ കാണിക്കുന്നത്.

ഇത്തരത്തിൽ വിറകടുപ്പിൽ പാത്രങ്ങൾ വയ്ക്കുമ്പോൾ അതിൽ ഒരുത്തരി കരി പോലും പിടിക്കാതിരിക്കുന്നതിന് വേണ്ടി പാത്രത്തിന്റെ അടിവശത്ത് വെളിച്ചെണ്ണ തൂകി കൊടുത്താൽ മതി. ഉപയോഗശേഷം മാറ്റിവയ്ക്കുന്ന വെളിച്ചെണ്ണ ആയാലും അതിൽ തേച്ചു കൊടുത്താൽ ഒരു തരികരി പോലും പിടിക്കുകയില്ല. പപ്പടം വറുത്ത വെളിച്ചെണ്ണ എന്തെങ്കിലും വറുത്തത് പൊരിച്ചതും ആയിട്ടുള്ള വെളിച്ചെണ്ണ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്.

അത്തരത്തിലുള്ള വെളിച്ചെണ്ണയോ കുക്കറിന് അടികിലോ പുരട്ടി കൊടുത്തതിനുശേഷം വിറകടുപ്പിന് മുകളിൽ വച്ച് പാചകം ചെയ്യാവുന്നതാണ്. അതുമാത്രമല്ല ഈ കരി നീക്കം ചെയ്യുന്നതിന് വേണ്ടി ഒരു പേപ്പറിന്റെ കഷ്ണം എടുത്ത് കലത്തിന്റെ അടിവശം തുടച്ചു കൊടുത്താൽ മതി. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.