ആദ്യകാലങ്ങളിൽ നാം ഓരോരുത്തരും വസ്ത്രങ്ങൾ സഹിക്കാൻ പുറമേ കൊടുത്തിട്ട് അതാണ് ഉപയോഗിക്കാറുള്ളത്. റെഡിമെയ്ഡ് ആയിട്ടുള്ള വസ്ത്രങ്ങൾ പൊതുവെ കുറവാണ് പണ്ടുകാലങ്ങളിൽ ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ ഒട്ടുമിക്ക ആളുകളും റെഡിമേഡ് ആയിട്ടുള്ള വസ്ത്രങ്ങൾ കടകളിൽ നിന്നും മറ്റും വാങ്ങി ഉപയോഗിക്കുകയാണ് ചെയ്യുന്നത്.
തയ്ക്കാൻ അറിയാത്തതിനാലും തയ്യൽ പഠിക്കാൻ സമയമില്ലാത്തതിനാൽ ആണ് ഇത്തരത്തിൽ ഓരോരുത്തരും പുറമേനിന്ന് വസ്ത്രങ്ങൾ വാങ്ങി ഉപയോഗിക്കുന്നത്. എന്നാൽ വളരെ എളുപ്പത്തിൽ നാമോരോരുത്തരും ഏറ്റവുമധികം ആയി ധരിക്കുന്ന ചുരിദാർ തയ്ക്കുന്ന ഒരു രീതിയാണ് ഇതിൽ കാണുന്നത്. ഒട്ടും തയ്യൽ അറിയാത്തവർക്ക് പോലും വളരെ എളുപ്പത്തിൽ ചുരിദാർ തയ്ക്കാൻ പഠിക്കാൻ ഇത് സഹായിക്കുന്നതാണ്. അതുമാത്രമല്ല നാം ചുരിദാർ തയ്ച്ചു പഠിക്കാൻ പുറത്തേക്ക് പോകുമ്പോൾ വളരെ വില കൊടുക്കേണ്ടതായി വരുന്നു.
ഒട്ടും ഫീസ് ഇല്ലാതെ നമുക്ക് തയ്യൽ വളരെ എളുപ്പത്തിൽ പഠിച്ചെടുക്കാൻ ഇതിലൂടെ കഴിയുന്നതാണ്. ഇതിൽ ഏറ്റവും ആദ്യം നാം ഒരു മെറ്റീരിയൽ എടുക്കുകയാണ് വേണ്ടത്. പിന്നീട് അതിന്റെ മുൻവശവും പുറകിലെ വശവും സെപ്പറേറ്റ് ആകേണ്ടതാണ്. പിന്നീട് ഇവ ഇത് രണ്ടാക്കി മടക്കേണ്ടതാണ്. പിന്നീട് പുറത്ത് ചുരിദാറിന്റെ പുറകുവശം രണ്ടാക്കി മടക്കിയതിന്റെ മുകളിൽ ചുരിദാറിന്റെ മുൻവശo രണ്ടാക്കി മടക്കിയത് വെച്ച് കൊടുക്കേണ്ടതാണ്.
അതിനുശേഷം നമുക്ക് അതിനുമുകളിൽ അളവുകൾ വരച്ചെടുക്കാവുന്നതാണ്. അളവെടുക്കുവാൻ അല്പം ബുദ്ധിമുട്ട് ആയതിനാൽ തന്നെ ഒരു പഴയ ചുരിദാർ വച്ച് നമുക്ക് വളരെ എളുപ്പത്തിൽ ഇതിന് മുകളിൽ അളവെടുക്കാൻ സാധിക്കുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ സമയവും ഒത്തിരി നമുക്ക് ലാഭിക്കാം. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.