ഇങ്ങനെ ചെയ്താൽ മതി ഒരൊറ്റ കീടബാധ പോലുമില്ലാതെ കറിവേപ്പ് തഴച്ചു വളരും.

നമ്മുടെ അടുക്കളയിൽ നാം സ്ഥിരമായി തന്നെ ഉപയോഗിക്കുന്ന ഒരു ഇലയാണ് കറിവേപ്പില. നോൺവെജ് കറികളിലും വെജിറ്റേറിയൻ കറികളിലും നാം നിർബന്ധമായി ചേർക്കുന്ന ഒരു ഇല കൂടിയാണ് കറിവേപ്പില. നമ്മുടെ അടുക്കളയിൽ ഒഴിച്ചുകൂടാൻ ആകാത്ത ഈ ഒരു ഇല നാമോരോരുത്തരും നമ്മുടെ വീടുകളിൽ തന്നെ പലപ്പോഴും നട്ടുപിടിപ്പിച്ചു വളർത്താറുണ്ട്. ഇത്തരത്തിൽ കറിവേപ്പില നമ്മുടെ വീടുകളിൽ നട്ടുപിടിപ്പിക്കുമ്പോൾ പലപ്പോഴും പല പ്രശ്നങ്ങൾ കാരണം അവ നശിച്ചു പോകുകയാണ് ചെയ്യുന്നത്.

അതുപോലെ തന്നെ ശരിയായി വളരാതെ പോകുകയും മുരടിച്ച് പോവുകയും എല്ലാം നമുക്ക് കാണാൻ കഴിയുന്നതാണ്. ഈ സാഹചര്യങ്ങളിൽ നാം കടകളിൽ നിന്നും മറ്റുമാണ് ഈ ഇലകൾ വാങ്ങി ഉപയോഗിക്കുന്നത്. എന്നാൽ കടകളിൽ നിന്നും ലഭിക്കുന്ന കറിവേപ്പിലയിൽ ധാരാളം രാസപദാർത്ഥങ്ങൾ ഉള്ളതിനാൽ തന്നെ ഇത് നമ്മുടെ ആരോഗ്യത്തിന് ദോഷകരമാകുന്നു.

അതിനാൽ തന്നെ യാതൊരു തരത്തിലുള്ള കേടും കൂടാതെ കറിവേപ്പില നമ്മുടെ വീട്ടിൽ തന്നെ തഴച്ചു വളരുന്നതിന് വേണ്ടിയിട്ടുള്ള നല്ലൊരു റെമഡിയാണ് ഇതിൽ നൽകിയിരിക്കുന്നത്. ഇതുപ്രകാരം വളപ്രയോഗം നടത്തുകയാണെങ്കിൽ കറിവേപ്പില കാട് പോലെ തഴച്ചു വളരുന്നതായിരിക്കും. അതുമാത്രമല്ല ഒരു തരി കീടബാധ പോലും അതിനെ ഏൽക്കുകയും ഇല്ല.

ഇതിനായി ഏറ്റവും ആദ്യം കറിവേപ്പിലതൈ നട്ടുകൊടുക്കുകയാണ് വേണ്ടത്. പിന്നീട് അതിനെ നമുക്ക് നല്ലൊരു വളപ്രയോഗം നടത്താവുന്നതാണ്. ഒരു ചിരട്ട പച്ച ചാണകം ഒരു ചിരട്ട കമ്പോസ്റ്റും ഒരു ബക്കറ്റിലേക്ക് ഇട്ട് ഒരു ലിറ്റർ വെള്ളം ഒഴിച്ച് അവ നല്ലവണ്ണം മിക്സ് ചെയ്തു കുറച്ചുദിവസം മാറ്റിവെക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.