കുട്ടികളും മുതിർന്നവരും ഇന്ന് ഏറ്റവും അധികം ഉപയോഗിക്കുന്ന ഒന്നാണ് ചുരിദാറുകൾ. വീട്ടിൽ നിൽക്കുമ്പോൾ ഇടുന്നതിനു വേണ്ടിയും ഫംഗ്ഷന് പോകുമ്പോൾ ഉപയോഗിക്കുന്നതിനു വേണ്ടിയും എല്ലാം ചുരിദാറുകൾ ആണ് ഇന്ന് ഏറ്റവും അധികം ആളുകൾ തിരഞ്ഞെടുക്കുന്നത്. അതിനാൽ തന്നെ ഒട്ടുമിക്ക ആളുകളും വീട്ടിലിരുന്നു കൊണ്ട് തയ്ക്കാൻ പഠിക്കാൻ ആഗ്രഹിക്കുന്നതും ചുരിദാറുകൾ തന്നെയാണ്.
ഇത്തരത്തിൽ ചുരിദാറുകൾ റെഡി മെയ്ഡായി തന്നെ കിട്ടുന്നുണ്ടെങ്കിലും അവ വാങ്ങിക്കുമ്പോൾ പലപ്പോഴും ഷേപ്പ് ചെയ്യേണ്ട അവസ്ഥ ഉണ്ടാകുന്നു. ഇതിനുവേണ്ടി മറ്റൊരു തുകയും നാം ചെലവാക്കേണ്ടി വരുന്നു. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടി നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ചുരിദാർ തയ്ച്ചെടുക്കാൻ പഠിക്കാവുന്നതാണ്. ഒട്ടും ഫീസ് ചെലവാക്കാതെ തന്നെ നമുക്ക് വളരെ എളുപ്പം ഇത് പഠിക്കാവുന്നതാണ്.
ഇതിനായി ഏറ്റവും ആദ്യം ചുരിദാർ തയ്ക്കുന്നതിന് വേണ്ടിയുള്ള ഒരു മെറ്റീരിയൽ തെരഞ്ഞെടുക്കുകയാണ് വേണ്ടത്. പിന്നീട് അതിന്റെ രണ്ടു ഭാഗവും തമ്മിൽ സെപ്പറേറ്റ് ആകേണ്ടതാണ്. പിന്നീട് അതിനു മുകളിൽ മറ്റൊരു ചുരിദാർ വച്ചുകൊണ്ട് ആണ് അത് അളവെടുക്കുന്നത്. അതിനുശേഷം ചുരിദാറിന്റെ ഡിസൈൻ നോക്കിയിട്ട് വേണം അതിന്റെ പിൻവശം അളവെടുക്കാൻ ആയിട്ട് വയ്ക്കേണ്ടത്. പിന്നീട് മുൻവശവും പിൻവശവും രണ്ടാക്കി മടക്കി അതിനു മുകളിലേക്ക് ചുരിദാർ രണ്ടാക്കി മടക്കി വച്ചുകൊണ്ട് അളവെടുക്കാവുന്നതാണ്.
ഇങ്ങനെ ചെയ്യുമ്പോൾ ശരീരത്തിൽ നിന്ന് അളവെടുക്കുന്നതിനേക്കാൾ വളരെ എളുപ്പത്തിൽ നമുക്ക് അളവെടുക്കാൻ സാധിക്കുകയും അത് മെറ്റീരിയൽ മാർക്ക് ചെയ്യാൻ സാധിക്കുകയും അതുപോലെ തന്നെ എളുപ്പത്തിൽ അത് കട്ട് ചെയ്ത് എടുക്കാൻ കഴിയുകയും ചെയ്യുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.