ചകിരി നാര് കൊണ്ട് ഇങ്ങനെ ചെയ്യൂ ഇത് നിങ്ങളെ ശരിക്കും ഞെട്ടിക്കും.

നിത്യ ജീവിതത്തിൽ പല ടിപ്സുകളും നാം ഉപയോഗിക്കാറുണ്ട്. ഓരോ വീട്ടമ്മമാർക്കും വളരെയധികം ഉപകാരപ്പെടുന്ന കുറെയധികം ടിപ്സുകളാണ് ഇതിൽ നൽകിയിരിക്കുന്നത്. ഇതിൽ ഏറ്റവും ആദ്യത്തെ സ്വർണാഭരണങ്ങൾക്ക് തിളക്കം വർദ്ധിപ്പിക്കുന്നതിന് വേണ്ടിയിട്ടുള്ളതാണ്. പലപ്പോഴും സ്വർണാഭരണങ്ങൾ തുടർച്ചയായി ഉപയോഗിക്കുമ്പോൾ അതിൽ അഴുക്കുകളും കറകളും പറ്റിപ്പിടിക്കുകയും പിന്നീട് അതിന്റെ സ്വാഭാവിക തിളക്കം നഷ്ടപ്പെട്ടു പോവുകയും ചെയ്യുന്നു.

ഇത്തരം സാഹചര്യങ്ങളിൽ അതിലെ അഴുക്കുകളെ നീക്കി കളയുന്നതിന് വേണ്ടിയും അതിന്റെ തിളക്കം ഇരട്ടിയായി വർദ്ധിപ്പിക്കുന്നതിന് വേണ്ടിയും നമുക്ക് ഒരു സൊല്യൂഷൻ തയ്യാറാക്കാവുന്നതാണ്. ഇതിനായി ഒരു പാത്രത്തിലേക്ക് അല്പം വെള്ളം എടുത്ത് അതിലേക്ക് അല്പം ഷാമ്പൂ ഒഴിച്ച് കൊടുക്കേണ്ടതാണ്. പിന്നീട് സ്വർണാഭരണങ്ങൾ വൃത്തിയാക്കേണ്ടത് അതിലേക്ക് ഇട്ടു കൊടുത്തുകൊണ്ട് അതിലേക്ക് തീപ്പെട്ടി കൊള്ളി കൊടുക്കേണ്ടതാണ്. മരത്തിന്റെ തീപ്പെട്ടികൊള്ളി വേണം അതിലേക്ക് ഇട്ടു കൊടുക്കാൻ.

മെഴുക്കിന്റെ തീപ്പെട്ടിക്കൊള്ളിയാണ് കയ്യിലുള്ളതെങ്കിൽ അതിന്റെ ആ മരുന്ന് മാത്രമേ അതിൽ ഇട്ടു കൊടുക്കാൻ പാടുള്ളൂ. പിന്നീട് അത് ചെറുതീയിൽ വെച്ച് നല്ലവണ്ണം തിളപ്പിച്ച് എടുത്തതിനുശേഷം ആ വെള്ളം ചൂടാറി കഴിയുമ്പോൾ ഒരു ബ്രഷ് ഉപയോഗിച്ച് ആഭരണങ്ങൾ വൃത്തിയാക്കുകയാണെങ്കിൽ പുതിയത് പോലെ വെട്ടി തിളങ്ങുന്നത് ആയിരിക്കും.

അതുപോലെ തന്നെ നമ്മുടെ വീട്ടിൽ പലപ്പോഴും മാമ്പഴം പുറമേനിന്ന് വാങ്ങിക്കാറുണ്ട്. കാണുമ്പോൾ പഴുത്തത് പോലെ തോന്നുമെങ്കിലും പലപ്പോഴും അവ പഴുക്കാത്തതായിരിക്കും. അവയെ പെട്ടെന്ന് പഴുപ്പിച്ചെടുക്കുന്നതിന് വേണ്ടി ഏറ്റവും ആദ്യം ഒരു കാസ്ട്രോൾ എടുത്ത് അതിലേക്ക് ന്യൂസ് പേപ്പർ ചെറിയ കഷണങ്ങളാക്കി കീറി ഇറക്കി വയ്ക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.