ഇങ്ങനെ ചെയ്താൽ വീടിനെ പുറത്തോ അകത്തോ ഒരു തരി മാറാല പോലും പിടിക്കില്ല.

നമുക്ക് ഒട്ടും ഇഷ്ടമില്ലാത്ത ഒന്നാണ് വീടിന്റെ ചുമരുകളിലും ജനാലകളിലും എല്ലാം പറ്റി പിടിച്ചിരിക്കുന്ന മാറാലകൾ. ഇങ്ങനെ പറ്റി പഠിച്ചിരിക്കുന്ന മാറാലകളും പൊടികളും എല്ലാം തുടച്ച് വൃത്തിയാക്കുക എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു ജോലിയാണ്. വീട് വൃത്തിയാക്കേണ്ടതിനാൽ തന്നെ ഇവ നാം വളരെയധികം കഷ്ടപ്പെട്ടിട്ടാണ് ചെയ്യാറുള്ളത്. ഇത്തരത്തിൽ മാറാലയും പൊടിയും ഏറ്റവുമധികം പറ്റിപ്പിടിക്കുന്നത് വാതിലുകളിലും ജനാലകളിലും മറ്റുമാണ്.

അതിനാൽ തന്നെ ഓരോ ജനാല കമ്പികളും തുടച്ചു കൊണ്ട് വേണം മാറാലയെ നാം ആട്ടിപ്പായിക്കാൻ. ഇത്തരത്തിലുള്ള ഓരോ മാറാലയും പൂർണമായി ഒഴിവാക്കാനും ഇനി ഒരിക്കലും അവൻ വരാതിരിക്കാനും വേണ്ടിയിട്ടുള്ള നല്ലൊരു സൊല്യൂഷൻ നമുക്ക് തയ്യാറാക്കാവുന്നതാണ്. ഒട്ടും പണ ചെലവില്ലാതെ തന്നെ ഈ ഒരു സൊല്യൂഷൻ നമുക്ക് വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്നതാണ്. ഈയൊരു സൊല്യൂഷൻ ഉപയോഗിച്ച് മാറാലയം മാത്രമല്ല പാറ്റ പല്ലി ഈച്ച ഉറുമ്പ് കൊതുക് എന്നിവയേയും ആട്ടിപ്പായിക്കാൻ സാധിക്കുന്നതാണ്.

ഇതിനായി നമുക്ക് ഏറ്റവും ആദ്യം വേണ്ടത് ആര്യവേപ്പിന്റെ ഇലയാണ്. നല്ലൊരു അണുനാശിനിയാണ് ആര്യവേപ്പിന്റെ ഇല. ഒരു പാത്രത്തിലേക്ക് അല്പം വെള്ളം എടുത്ത് ആര്യവേപ്പിന്റെ ഇല ഇട്ടു കൊടുത്തുകൊണ്ട് നല്ലവണ്ണം തിളപ്പിച്ച് എടുക്കേണ്ടതാണ്. പിന്നീട് ഇതിലേക്ക് ഒരല്പം ഗ്രാമ്പൂവും ഒരല്പം പട്ടയും ഇട്ടുകൊടുത്ത് നല്ലവണ്ണം തിളപ്പിച്ചതിനുശേഷം അടുപ്പത്തു നിന്ന് വാങ്ങി വയ്ക്കാവുന്നതാണ്.

പിന്നീട് ഇതിലേക്ക് ഒരല്പം വിനാഗിരി കൂടിചേർക്കേണ്ടതാണ്. അതിനുശേഷം മൂന്നോ നാലോ കർപ്പൂരം കൈകൊണ്ട് പൊടിച്ച് അതിലേക്ക് ഇട്ട് നല്ലവണ്ണം മിക്സ് ചെയ്ത് ആ വെള്ളം അരിച്ചെടുക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.