ഈയൊരു ട്രിക്ക് ചെയ്താൽ മതി പെട്ടെന്ന് തന്നെ ചെടികൾ പൂക്കുകയും പാത്രങ്ങളിലെ കറകൾ കളയുകയും ചെയ്യാം.

ഉപയോഗശേഷം നാമോരോരുത്തരും വലിച്ചെറിഞ്ഞു കളയുന്ന ഒന്നാണ് മുട്ടത്തോട്. ഈ മുട്ടത്തോട് ചിലർ ചെടികളുടെ ചുവട്ടിൽ ഇട്ടു കൊടുക്കാറുണ്ട്. എന്നാൽ ഈ മുട്ടത്തോട് ഉപയോഗിച്ച് നമുക്ക് ഒട്ടനവധി കാര്യങ്ങൾ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിൽ മുട്ടത്തോട് ഉപയോഗിച്ചുകൊണ്ടുള്ള 10 കിടിലൻ ടിപ്സുകൾ ആണ് ഇതിൽ കാണുന്നത്. ഓരോരുത്തരെയും ഞെട്ടിക്കുന്ന തരത്തിലുള്ള റിസൾട്ട് നൽകുന്ന സൂപ്പർ ടിപ്സുകൾ ആണ് ഇവ ഓരോന്നും.

   

ഏറ്റവുമാദ്യം ഈ മുട്ടയുടെ തോട് നല്ലവണ്ണം കഴുകി വൃത്തിയാക്കി ഉണക്കി എടുക്കേണ്ടതാണ്. പിന്നീട് ഇത് മിക്സിയുടെ ജാറിൽ ഇട്ട് പൊടിച്ചെടുക്കണം. ഇങ്ങനെ മിക്സിയുടെ ജാർ ലിറ്റർ മുട്ടത്തോട് പൊടിച്ചെടുക്കുമ്പോൾ മിക്സിയുടെ ജാറിന്റെ മൂർച്ച കൂടുന്നത് ആയിരിക്കും.

അതുപോലെതന്നെ ഈ മുട്ടത്തോട് കത്രിക കൊണ്ട് വെട്ടുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ കത്രികയുടെ മൂർച്ചയും കൂടുന്നതായി കാണാവുന്നതാണ്. അതുപോലെ തന്നെ മുട്ടത്തോട് നല്ലൊരു ക്ലീനിങ് ഏജന്റ് ആണ്. അതിനാൽ തന്നെ മുട്ടത്തോടിന്റെ പൊടി ഉപയോഗിച്ച് നമുക്ക് നമ്മുടെ പാത്രങ്ങളിലെ എത്ര വലിയ അഴുക്കും നീക്കം ചെയ്യാൻ സാധിക്കുന്നതാണ്. ഇതിനായി മുട്ടത്തോടിലേക്ക് അല്പം ഡിഷ് വാഷ് കൂടി ചേർത്തു കൊടുക്കാവുന്നതാണ്.

അതിനുശേഷം കരി പിടിച്ച പാത്രങ്ങളിലേക്ക് ഇത് ഇട്ടുകൊടുത്ത് ഒന്ന് സ്ക്രബ് ചെയ്താൽ മാത്രം മതിയാകും വളരെ പെട്ടെന്ന് തന്നെ അതിലെ എത്ര വലിയ കരിയും അഴുക്കും കറയും നീക്കം ചെയ്യാൻ സാധിക്കുന്നതാണ്. അതുമാത്രമല്ല ഈ ഒരു മുട്ട തോടിന്റെ പൊടി ഉപയോഗിച്ച് നമുക്ക് നമ്മുടെ അടുക്കളത്തോട്ടത്തിലെ വിളവ് കൂട്ടാനും സാധിക്കുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.