ചിതൽ ശല്യം മറികടക്കാൻ ഇതിലും നല്ലൊരു മാർഗം വേറെ ഇല്ല.

നമ്മുടെ വീടുകളിൽ നാം നേരിടുന്ന ഒരു വലിയ പ്രശ്നമാണ് ചിതൽ ശല്യം എന്ന് പറയുന്നത്. മരത്തിന്റെ വാതിലുകളിലും ജനലുകളിലും കബോർഡുകളിലും എല്ലാം ഇത്തരത്തിൽ ചിതലുകൾ വന്ന് കൂടു കൂട്ടുകയും അത് ആ മരത്തെ മുഴുവൻ തിന്ന് നശിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം സാഹചര്യങ്ങളിൽ നമ്മുടെ ജനലുകളും വാതിലുകളും എല്ലാം നാശമായി പോയി മറ്റൊന്ന് വയ്ക്കേണ്ട അവസ്ഥയാണ് ഉണ്ടാകുന്നത്. അതിനാൽ തന്നെ വാതിലുകളിലും മറ്റും ചുടലുകളെ കാണുമ്പോൾ തന്നെ നാം തട്ടി കളയേണ്ടതാണ്.

   

എന്നാൽ ഇങ്ങനെ തട്ടി കളഞ്ഞതുകൊണ്ട് യാതൊരു തരത്തിലുള്ള കാര്യമില്ല. ഇതിനെ ശരിയായ രീതിയിലുള്ള പ്രതിവിധി നാം ചെയ്യേണ്ടതായിട്ടുണ്ട്. കാലഘട്ടത്തിൽ കൂടുതലായിട്ടും ആളുകൾ ചെയ്യുന്നത് കെമിക്കലുകൾ പ്രയോഗിക്കുക എന്നുള്ളതാണ്. എന്നാൽ ഇത്തരത്തിലുള്ള കെമിക്കലുകൾ വീടുകൾക്കുള്ളിൽ പ്രയോഗിക്കുമ്പോൾ അത് പല തരത്തിലുള്ള സൈഡ് എഫക്ട് ആണ് സൃഷ്ടിക്കുന്നത്.

അതിനാൽ തന്നെ ഏറ്റവും നല്ലത് പ്രകൃതിദത്തമായി തന്നെ ഇവയെ തുരത്താം എന്നുള്ളതാണ്. അത്തരത്തിൽ നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന ഏതൊരു ചിതലും വളരെ പെട്ടെന്ന് നീക്കുന്നതിന് വേണ്ടിയിട്ടുള്ള ഒരു കിടിലൻ റെമഡിയാണ് ഇതിൽ കാണുന്നത്. ഒരു മാജിക് സൊല്യൂഷൻ തയ്യാറാക്കാവുന്നതാണ്. ഇതിനായി ഏറ്റവും ആദ്യം ഒരു പാത്രത്തിലേക്ക് അല്പം ബേക്കിംഗ് സോഡയും അല്പം കായപ്പൊടിയും കൂടി ഇട്ടു കൊടുക്കേണ്ടതാണ്.

പിന്നീട് ഇതിലേക്ക് ഒരല്പം ഡിഷ് വാഷ് കൂടി ചേർത്ത് നല്ലവണ്ണം മിക്സ് ചെയ്യേണ്ടതാണ്. പിന്നീട് ആവശ്യത്തിന് വെള്ളം ഉപയോഗിച്ച് ഇത് സ്പ്രേ ചെയ്യാവുന്നതാണ്. ഒരു സ്പ്രേ ബോട്ടിലിൽ ഇത് ഒഴിച്ചു കൊടുത്തു ഉപയോഗിക്കുന്നതായിരിക്കും കൂടുതൽ സൗകര്യം. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.