ആരോഗ്യം ഇരട്ടിയായി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന സസ്യങ്ങളെ ആരും കാണാതിരിക്കല്ലേ.

ഒട്ടനവധിസസ്യങ്ങളാണ് നമ്മുടെ ചുറ്റും നമുക്ക് കാണാൻ കഴിയുന്നത്. ഇവയിൽ ഒട്ടുമിക്കതും ധാരാളം ആരോഗ്യ ഗുണങ്ങൾ നമുക്ക് പ്രധാനം ചെയ്യുന്നവ തന്നെയാണ്. ആദ്യകാലങ്ങളിൽ ഇത്തരത്തിലുള്ള ഒട്ടുമിക്ക ചെടികളും ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടി ഉപയോഗിക്കാറുണ്ട്. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ ഇത്തരത്തിലുള്ള ചെടികളെ കുറിച്ചുള്ള അറിവ് പൊതുവേ കുറവായതിനാൽ തന്നെ ഇവയുടെ ഉപയോഗവും വളരെയധികം കുറവാണ്.

അത്തരത്തിൽ ആരോഗ്യപരമായ പല കാര്യങ്ങൾക്കും ഏറെ മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് ദശപുഷ്പങ്ങൾ. 10 ഇനം ചെടികളാണ് ഈ ദശപുഷ്പങ്ങളിൽ ഉൾപ്പെടുന്നത്. 10പുഷ്പങ്ങൾ എന്ന് പറഞ്ഞാലും ഇവയുടെ ഇലക്കാണ് കൂടുതൽ പ്രാധാന്യമുള്ളത്. പലതരത്തിലുള്ള മംഗള കാര്യങ്ങൾക്കും ഇത് നാം ഉപയോഗിക്കാറുണ്ട്. വഴിവക്കിൽ ആണ് ഇത്തരത്തിലുള്ള ഈ 10 ചെടികളും കൂടുതലായി കാണുന്നത്. ഇവയെ കുറിച്ചുള്ള അറിവ് കുറവായതിനാൽ തന്നെ നാം ഓരോരുത്തരും ഇതിനെ ഖൗനിക്കാറില്ല.

ഇവ ഓരോന്നും ശരീരത്തിലെ ഓരോ തരത്തിലുള്ള രോഗങ്ങളെ ഇല്ലായ്മ ചെയ്യാൻ നമ്മെ സഹായിക്കുന്നതാണ്. അത്തരത്തിൽ ദശപുഷ്പങ്ങളിൽ ഏറ്റവും ആദ്യത്തെ ചെടിയാണ് ചെറൂള. ചെറുള കൂടുതലായും വൃക്ക സംബന്ധമായിട്ടുള്ള രോഗങ്ങൾക്കുള്ള ഒരു പ്രതിവിധി ആയിട്ടാണ് ഉപയോഗിക്കാറുള്ളത്. കൂടാതെ നമ്മുടെ ശരീരത്തിലേക്ക് പല മാർഗങ്ങളിലൂടെ കടന്നുവരുന്ന വിഷാംശങ്ങളെ പൂർണമായി ഇല്ലാതാക്കാനും ഇതിനെ കഴിയുന്നത്. കൂടാതെ കൃമിശല്യം രക്തസ്രാവം മൂത്രാശയ സംബന്ധമായ രോഗങ്ങൾ എന്നിവയെ മറികടക്കാനും ഇത് ഉത്തമമാണ്.

മറ്റൊരു ചെടിയാണ് മുയൽച്ചെവി. മുയലിന്റെ ചെവിയോട് സാദൃശ്യമുള്ളതിനാൽ തന്നെയാണ് ഇതിനെ ഈയൊരു പേര് വന്നിട്ടുള്ളത്. തൊണ്ട സംബന്ധം ആയിട്ടുള്ള എല്ലാ രോഗങ്ങളെ അകറ്റാനും നേത്ര രോഗങ്ങളെ കുറയ്ക്കാനും നേതൃസംരക്ഷണം ഉറപ്പാക്കാനും ഇത് സഹായിക്കുന്നു. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.