നമ്മുടെ അടുക്കളയിൽ സ്ഥിരമായി തന്നെ കാണുന്ന ഒന്നാണ് തക്കാളി. ഏതൊരു കറിയിലും നാം ഉപയോഗിക്കുന്ന ഒരു പച്ചക്കറിയാണ് ഇത്. പച്ചക്കറി എന്നതിലും അപ്പുറം ഒട്ടനവധി ആരോഗ്യഗുണങ്ങളാണ് ഇത് നമുക്ക് പ്രധാനം ചെയ്യുന്നത്. നാരുകൾ വിറ്റാമിനുകൾ ആന്റിഓക്സൈഡുകൾ എന്നിങ്ങനെ ഒട്ടനവധി ഘടകങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ഇത്. ഇതിന്റെ ഉപയോഗം നമ്മുടെ ശരീരത്തിലേക്ക് കയറി വരുന്ന ഒട്ടനവധി രോഗങ്ങളെ ഇല്ലാതാക്കുന്നു.
നാരുകളാൽ സമ്പുഷ്ടമായതിനാൽ തന്നെ ഇത് ആമാശയത്തിന് ഏറെ ഗുണകരമാകുന്നു. വയറുമായി ബന്ധപ്പെട്ട ഒട്ടനവധി രോഗങ്ങൾ ഇതുവഴി ഇല്ലാതാക്കാൻ സാധിക്കുന്നതാണ്. കൂടാതെ ഇതിൽ അടങ്ങിയിട്ടുള്ള വിറ്റാമിനുകൾ നമ്മുടെ ശരീരത്തിലെ പല തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് അനുയോജ്യമാണ്. ആരോഗ്യത്തിന് മാത്രമല്ല നമ്മുടെ സ്കിന്നിനും ഇത് വളരെയധികം നല്ലതാണ്. മുഖത്തുണ്ടാകുന്ന കറുത്ത പാടുകൾ കരിവാളിപ്പ് എന്നിങ്ങനെയുള്ളവ തീർത്തും തുടച്ചുനീക്കാൻ ശക്തിയുള്ള ഒന്നാണ് ഇത്.
അത്തരത്തിൽ ഒട്ടനവധി ഗുണങ്ങൾ അടങ്ങിയിട്ടുള്ള തക്കാളി ഉപയോഗിച്ചിട്ട് നമ്മുടെ മുഖത്തുണ്ടാകുന്ന പലതരത്തിലുള്ള പ്രശ്നങ്ങൾ മറികടക്കുന്നതിന് വേണ്ടിയിട്ടുള്ള ഒരു റെമഡിയാണ് ഇതിൽ കാണുന്നത്. ഇതിനായി ഏറ്റവും ആദ്യം പകുതി തക്കാളി ആണ് ആവശ്യമായി വേണ്ടത്. പിന്നീട് തക്കാളിയുടെ മുകളിലേക്ക് അല്പം ഉപ്പും മഞ്ഞൾ പൊടിയും ഇട്ടു കൊടുക്കേണ്ടതാണ്.
ഈയൊരു ഐറ്റം ഉപയോഗിച്ച് നമ്മുടെ മുഖത്ത് സ്ക്രബ്ബ് ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ മുഖത്തെ കരിവാളിപ്പും കറുത്ത പാടുകളും എല്ലാം നീങ്ങുന്നതാണ്. ഇത് മുഖത്തുണ്ടാകുന്ന നിർജീവ കോശങ്ങളെ ഇല്ലാതാക്കുകയും പുതിയ കോശങ്ങളെ വളർത്തുകയും ചെയ്യുന്നു. കൂടാതെ മുഖത്ത് ഉണ്ടാകുന്ന അധികരോമ വളർച്ച തടയുകയും ചെയ്യുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.