ഇതൊരു അല്പം മതി പല്ലി ശല്യത്തെ ഈസിയായി പരിഹരിക്കാൻ..

നമ്മുടെ ഓരോരുത്തരുടെ വീടുകളിൽ ഏറ്റവും അധികമായി നാം നേരിടുന്ന ഒന്നാണ് പല്ലി ശല്യം. വീടിന്റെ മുക്കിലും മൂലകളിലും ജനാലയുടെ ഇടയിലും വാതിലിന് ഇടയിലും എല്ലാം കാണാൻ സാധിക്കുന്ന ഒന്നാണ് പല്ലികൾ. തുടക്കത്തിൽ ഒന്ന് രണ്ട് എണ്ണം മാത്രമേ കാണുകയുള്ളൂ എങ്കിലും കുറച്ചു കഴിയുമ്പോൾ ഇവയെല്ലാം പെറ്റ് പെരുകി ധാരാളമായി തന്നെ കാണപ്പെടുന്നു. ഇത്തരം ഒരു അവസ്ഥയിൽ വളരെയധികം ശല്യമാണ് ഇവയെ കൊണ്ട് നമുക്കുണ്ടാകുന്നത്. ഇവ പല ആഹാര പദാർത്ഥങ്ങളിൽ ചെന്നിരിക്കുകയും അല്ലെങ്കിൽ വീഴുകയും ചെയ്യുന്നു.

   

അതുമാത്രമല്ല ഇവ അമിതമായി ഉണ്ടാകുമ്പോൾ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും നമുക്ക് അതുവഴി ഉണ്ടാകുന്നു. അതിനാൽ തന്നെ പല്ലികളെ പെട്ടെന്ന് തന്നെ വീട്ടിൽ നിന്ന് തുരേണ്ടത് അനിവാര്യമാണ്. അത്തരത്തിൽ പല്ലികളെ തുരത്തുന്നതിന് വേണ്ടി നാം പലപ്പോഴും വില കൂടിയിട്ടുള്ള പല പ്രോഡക്ടുകളും വാങ്ങി ഉപയോഗിക്കാറുണ്ട്.

പ്രൊഡക്ടുകൾ ഉപയോഗിക്കുമ്പോൾ പല്ലികൾ ആദ്യമൊക്കെ കാണാതാവും എങ്കിലും കുറച്ചു കഴിയുമ്പോൾ വീണ്ടും വരുന്നതായി കാണാൻ സാധിക്കുന്നതാണ്. ഇത്തരം സാഹചര്യങ്ങളിൽ നമുക്ക് ചെയ്യാൻ സാധിക്കുന്ന ഒരു കിടിലൻ റെമഡിയാണ് ഇതിൽ കാണുന്നത്. വളരെയധികം ഉപയോഗപ്രദമായിട്ടുള്ള ഒരു റെമഡി തന്നെയാണ് ഇത്. ഇതിനായി നമുക്ക് രണ്ടേ രണ്ട് വസ്തുക്കളെ ആവശ്യം വരുന്നുള്ളൂ. അതിനായി ഏറ്റവും ആദ്യം ഒരു പാത്രത്തിലേക്ക് ഏതെങ്കിലും ഒരു കാപ്പിപ്പൊടി ഇട്ടു കൊടുക്കേണ്ടതാണ്.

അതിനുശേഷം ആവശ്യമായി വരുന്നത് പുകയിലയാണ്. സിഗരറ്റിനുള്ളിൽ ഉള്ള ആ മരുന്നും കാപ്പിപ്പൊടിയും ഒരുപോലെ അല്പം വെള്ളം ഒഴിച്ച് മിക്സ് ചെയ്തു എടുക്കേണ്ടതാണ്. ഈയൊരു മരുന്ന് പല്ലുകൾ വരുന്ന ഭാഗങ്ങളിലേക്ക് ചെറിയ ബോളുകൾ ആയി വച്ചുകൊടുക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.