അഴകും ആരോഗ്യവും ഒരുപോലെ വർദ്ധിപ്പിക്കാൻ മലയാളികൾ പണ്ടുകാലം മുതലേ ഉപയോഗിച്ച് വരുന്ന ഒന്നാണ് വെളിച്ചെണ്ണ. കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഒരുപോലെ പ്രയോജനകരമാണ്. ഇതിന്റെ ഉപയോഗം നമ്മുടെ ശരീരത്തിൽ നിന്ന് പലതരത്തിലുള്ള രോഗങ്ങളെ ഇല്ലായ്മ ചെയ്യുന്നതിന് നമ്മെ സഹായിക്കുന്നതാണ്. എന്നാൽ ഇന്നത്തെ മായങ്ങളുടെ ലോകത്ത് വെളിച്ചെണ്ണയിലും പലതരത്തിലുള്ള മായങ്ങളാണ് കലർന്നിരിക്കുന്നത്. അതിനാൽ തന്നെ ഇന്ന് വിപണിയിൽ നിന്ന് ലഭിക്കുന്ന വെളിച്ചെണ്ണ ഉപയോഗിക്കുമ്പോൾ.
നമ്മുടെ അഴകും ആരോഗ്യവും ഇല്ലാതായി തീരുകയാണ് ചെയ്യുന്നത്. അതിനാൽ തന്നെ ഒട്ടുമിക്ക ആളുകളും വീടുകളിൽ തന്നെ തേങ്ങ ഉണക്കി ആട്ടി വെളിച്ചെണ്ണ ഉണ്ടാക്കിയെടുക്കുന്നു. ഇങ്ങനെ ചെയ്യുമ്പോൾ ശുദ്ധമായിട്ടുള്ള വെളിച്ചെണ്ണ നമുക്ക് ലഭിക്കുന്നതാണ്. എന്നാൽ ഇത്തരത്തിൽ നാളികേരം വെട്ടി അത് ഉണക്കി ആട്ടി വെളിച്ചെണ്ണ ഉണ്ടാക്കുക എന്നുള്ളത് വളരെയധികം ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്.
അത് മാത്രമല്ല വെയിലുള്ള കാലാവസ്ഥയിൽ മാത്രമേ നമുക്ക് ഇത്തരത്തിൽ ശുദ്ധമായ വെളിച്ചെണ്ണ ഉണ്ടാക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ കാലാവസ്ഥ എന്തുമായിക്കൊള്ളട്ടെ ശുദ്ധമായ വെളിച്ചെണ്ണ ലഭിക്കാൻ ഈ ഒരു ടിപ്പ് മാത്രം ചെയ്താൽ മതി. ഇങ്ങനെ ചെയ്യുകയാണെങ്കിൽ എത്ര കിലോ വെളിച്ചെണ്ണ വേണമെങ്കിലും നമുക്ക് നമ്മുടെ വീട്ടിൽ തന്നെ ഏതു കാലാവസ്ഥയിലും ഉണ്ടാക്കിയെടുക്കാവുന്നതാണ്.
ശുദ്ധമായ വെളിച്ചെണ്ണ ഉണ്ടാക്കുന്നതിനുവേണ്ടി കുക്കറിലേക്ക് നാളികേരം ഒന്നു ഇറക്കി വെച്ചാൽ മാത്രം മതി. ഇതിനായി ഏറ്റവും ആദ്യം കുക്കറിലേക്ക് ആവശ്യത്തിന് നാളികേരം ഇറക്കിവെച്ച് അൽപ്പ വെള്ളം ഒഴിച്ച് വേവിച്ച് എടുക്കേണ്ടതാണ്. ഇത് വെന്ത് ചൂടാറിയതിനു ശേഷം ചെറിയ കഷണങ്ങളായി നുറുക്കി എടുക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.