മറവിരോഗം പ്രായത്തിന്റെ പ്രശ്നമായി മാത്രം കണ്ടു അവഗണിക്കരുത് ഇതിന്റെ ചികിത്സ രീതിയെ കുറിച്ച് അറിയാം

ദൈനംദിന ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ തടസ്സം വരുന്ന വിധത്തിൽ മറവി ഉണ്ടെങ്കിൽ അത് മറവി രോഗത്തിന്റെ ആരംഭമാണ് മറവിരോഗിക്ക് ഓർമ്മ മാത്രമല്ല നഷ്ടപ്പെടുന്നത് സംസാരശേഷി ആസൂത്രണശേഷി സ്ഥലകാല ദിശാബോധം കാര്യങ്ങൾ ഗ്രഹിക്കാനുള്ള ശേഷി എന്നിവ നഷ്ടപ്പെടുന്നു മനോരോഗ ലക്ഷണങ്ങളായ കടുത്ത ദേഷ്യം ആക്രമവാസന വാശി നിസ്സംഗത അമിതമായ ലൈംഗികത ഭയം വിഷാദം ഉറക്കമില്ലായ്മ എന്നിവയും ഇവരിൽ കാണപ്പെടുന്നു.

   

മറവിരോഗം എന്ന് വിളിക്കപ്പെടുന്ന തലച്ചോറിനെ ബാധിക്കുന്ന രോഗങ്ങളിൽ പൊതുവേ കണ്ടുവരുന്ന രോഗമാണ് അൽഷിമേഴ്സ്. ഡിമെൻഷ്യ രോഗികളിൽ 60 മുതൽ 80 ശതമാനം വരെ രോഗികളും ഈ ഗണത്തിൽ പെടുന്നവരാണ്. അൽഷിമേഴ്സിന്റെ ലക്ഷണങ്ങൾ സാധാരണ കണ്ടുവരാറുള്ളത് 60 വയസ്സിനു ശേഷമാണ്. തലച്ചോറിൽ രോഗം ബാധിക്കുന്നതുമൂലം സംഭവിക്കുന്ന ഗുരുതരമായ ഓർമ്മക്കുറവ് മാനസികമായി തിരിച്ചറിവും തീരുമാനമെടുക്കുവാനുള്ള ശേഷിയും.

നഷ്ടമാവുക ഭാഷ നഷ്ടമായി പോവുക തുടങ്ങിയ അവസ്ഥകൾ അൽഷിമേഴ്സ് രോഗത്തിന്റെ ഭാഗമായി കാണാൻ കഴിയും. പൊതുവേ പറഞ്ഞാൽ ദൈന്യന്ദിര ജീവിതത്തെ തന്നെ ഈ രോഗം ബാധിക്കും. സെപ്റ്റംബർ അൽഷിമേഴ്സ് മാസമായും, സെപ്റ്റംബർ 21 അൽഷിമേഴ്സ് ദിനമായും ആചരിക്കുന്നു. ഓർമ്മശക്തി നഷ്ടപ്പെടുന്ന അവസ്ഥയാണ് സ്മൃതി നാശ രോഗം എന്ന അൽഷിമേഴ്സ്.

രോഗമുക്തി സാധ്യമല്ലെങ്കിലും ഭക്ഷണശൈലിയിൽ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ രോഗം വരാതെ സൂക്ഷിക്കാം. ഡിമിൻഷ്യ ഉണ്ടാകുന്നതിന് പിന്നിൽ പ്രത്യക്ഷമായും പരോക്ഷമായുള്ള പല കാര്യങ്ങളും ഉണ്ട് ഇതിന് ചില ഭക്ഷണങ്ങളും ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ട് എന്ന കാര്യം അറിയാമോ ശ്രദ്ധിക്കേണ്ട ചില ഭക്ഷണരീതികൾ എന്തൊക്കെയാണെന്ന് ഈ വീഡിയോയിലൂടെ അറിയാം കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക അല്ലെങ്കിൽ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *