ഇന്ന് വളരെയധികം സർവ്വസാധാരണമായി കണ്ടുവരുന്ന ഒരു രോഗത്തെക്കുറിച്ചാണ് പറയുന്നത്. അതായത് തൈറോയ്ഡ് ഡിസോഡർ അഥവാ തൈറോയ്ഡ് രോഗങ്ങൾ. അതിൽ സർവ്വസാധാരണമായി പ്രത്യേകിച്ച് സ്ത്രീകളിൽ കണ്ടുവരുന്നഒരു പ്രധാനപ്പെട്ട ഒരു ആരോഗ്യപ്രശ്നം തന്നെയായിരിക്കും തൈറോയ്ഡ് ഹോർമോണുകളുടെ കുറവ് അതായത് ഹൈപ്പോ തൈറോയിഡിസം.നമുക്കറിയാം കഴുത്തിൽ മുൻവശത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്.നമ്മുടെ വിശ്വാസനാളത്തെ ചുറ്റിപ്പറ്റിയാണ്നില കൊള്ളുന്നത്.
ഈ ഗ്രന്ഥിയിൽ നിന്ന് തൈറോയ്ഡ് ഹോർമോൺ പുറപ്പെടുവിക്കപ്പെടുന്നു.ഈ തൈറോഡ് ഹോർമോൺ നമ്മുടെ ശരീരത്തിലെ പല പ്രവർത്തനങ്ങൾക്കും ഉപജയ പ്രവർത്തനങ്ങൾക്കും എല്ലാം വളരെയധികം അത്യാവശ്യമാണ്.ചെറിയ കുട്ടികളെടുക്കുകയാണെങ്കിൽ അവരുടെ വളർച്ചയ്ക്ക് അത്യാവശ്യമായിട്ടുള്ള ഒന്നുതന്നെയാണ് തൈറോയ്ഡ്.അതുപോലെതന്നെ ആർത്തവം ഉണ്ടാകുന്നതിനും അത് കൃത്യമായി മുന്നോട്ടു പോകുന്നതിനും ഗർഭധാരണത്തിനു വളരെയധികം അത്യാവശ്യമായിട്ടുള്ള ഒന്നുതന്നെയാണ്.
തൈറോഡ് ഹോർമോൺ.അതുപോലെതന്നെ ഹൃദയത്തിന്റെ ആരോഗ്യത്തിന്റെ കാര്യത്തിൽ ഒരു പ്രധാനപ്പെട്ട പങ്കുവഹിക്കുന്ന ഒന്നുതന്നെയാണ്. ഹോർമോണിനെ നിയന്ത്രിക്കുന്നത്തൈറോയ്ഡ് സ്റ്റിമുലേറ്റിംഗ് ഹോർമോൺ അല്ലെങ്കിൽടി എസ് എച്ച് എന്ന് പറയുന്ന ബ്രയിനിൽ നിന്ന് ഉത്ഭവിക്കുന്ന ഒരു ഹോർമോണാണ്.തൈറോയ്ഡ് രോഗത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തെല്ലാമാണ് എന്ന് നോക്കാം.ചെറിയ ശിശുക്കളിൽ തൈറോയ്ഡ് ഹോർമോണിന്റെ കുറവുണ്ടായാൽ വളരെയധികം ഗുരുതരമായിട്ടുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതിന് സാധ്യത കൂടുതലാണ്.
ശാരീരികവും മാനസികവും ആയിട്ടുള്ള വളർച്ചയ്ക്ക് ഒരുപാട് തകരാറുകൾ സംഭവിക്കുന്നതിന് കാരണമാകുന്നു. ചിലപ്പോൾ കുട്ടി ഉയരംവെക്കാതിരിക്കുന്നതിന് കാരണമാകും. ചിലപ്പോൾ മെന്റൽ റിട്ടേഷൻ പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതിനും കാരണമാകും.ഗർഭിണിയായിരിക്കെ അമ്മയ്ക്ക് ഉണ്ടാകുന്ന തൈറോയ്ഡ് ഡിസോഡർ വളരെയധികം ബാധിക്കുന്ന കാരണമാകും.മുതിർന്നവരിൽ സാധാരണയായി കണ്ടുവരുന്ന പ്രധാനപ്പെട്ട ലക്ഷണം എന്ന് പറയുന്നത് ക്ഷീണം ആയിരിക്കും.ക്ഷീണത്തിന് പുറമേ പൊതുവേ അല്പം ഭാരം വർദ്ധിക്കുക അല്ലെങ്കിൽ ആർത്തവം ക്രമമല്ലാതെ വരുന്നത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.