പുതിയ വീട് വെക്കുമ്പോഴും വീട്ടിൽ കയറി താമസിക്കുമ്പോഴും വാസ്തു സംബന്ധമായ കാര്യങ്ങൾ ശ്രദ്ധിക്കണം. ഇത്തരം വാസ്തു സംബന്ധമായ കാര്യങ്ങളെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. വീട് വെക്കാൻ തിരഞ്ഞെടുക്കുന്ന ഭൂമിയുടെ വടക്കു കിഴക്കു ഭാഗത്തേക്കാൾ തെക്കും പടിഞ്ഞാറും ഭാഗങ്ങൾ ഉയർന്നിരിക്കണം. അടുക്കളയുടെ സ്ഥാനം അഗ്നികോണിൽ വേണം തെരഞ്ഞെടുക്കാൻ.
അതുപോലെ ഗൃഹനാഥന്റെ കിടപ്പുമുറി കന്നിമൂലയിൽ ആയിരിക്കണം. അതായത് തെക്ക് – പടിഞ്ഞാറ് ആയിട്ട് വേണം സ്ഥാനം തെരഞ്ഞെടുക്കാൻ. ഇവരുടെ കട്ടിൽ തെക്ക്-പടിഞ്ഞാറ് ചുമരിൽ തട്ടാതെയും ക്രമീകരിക്കണം. അതുപോലെ ഇവർ തെക്കോട്ട് തല വെച്ച് ഉറങ്ങുകയും ചെയ്യുക. കുട്ടികൾ വടക്ക്-കിഴക്ക് ഭാഗത്ത് കിഴക്കിന് അഭിമുഖമായി ഇരുന്ന് പഠനം നടത്തുക. ഈ ഭാഗം എപ്പോഴും വൃത്തിയായി സൂക്ഷിക്കണം.
അതുപോലെ ഭീമുകൾക്ക് താഴെയായി ഇരിക്കുകയോ കിടക്കുകയോ ചെയ്യരുത്. കോണിപ്പടികൾ തെക്കു-കിഴക്കും പടിഞ്ഞാറ് – തെക്ക് കിഴക്കും ആയിരിക്കണം. കൂടാതെ ക്ലോക്ക് വൈസ് ആയി കയറാൻ പറ്റുകയും വേണം. അതുപോലെ കോണിപ്പടി കയറിച്ചെല്ലുന്ന അറ്റത്ത് മുറികൾ വാരാതിരിക്കാനും ശ്രദ്ധിക്കുക. വീടുകളിൽ ഫർണിച്ചർ ക്രമീകരിക്കുമ്പോൾ ഭാരമുള്ള വസ്തുക്കൾ തെക്കും, പടിഞ്ഞാറും, തെക്ക്-പടിഞ്ഞാറും, കിഴക്കുമായി വെക്കുക. ഭാരം കുറഞ്ഞ സാധനങ്ങൾ വടക്കും, വടക്കു – കിഴക്ക് ഭാഗങ്ങളിലുമായി ക്രമീകരിക്കണം. ഇവർ വാസ്തു സംബന്ധമായ എല്ലാ കാര്യങ്ങളും പിന്തുടരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കണ്ടു നോക്കുക.