വളരെയധികം പുണ്യവും ഈശ്വര സാന്നിധ്യവും നിറഞ്ഞ മറ്റൊരു കർക്കിടക മാസത്തിലേക്ക് നാം ഏവരും പ്രവേശിച്ചിരിക്കുകയാണ്. ഈയൊരു കർക്കിടക മാസം രാമായണമാസം എന്നാണ് പൊതുവേ അറിയപ്പെടുന്നത്. കാരണം കർക്കിടക സന്ധ്യകളിൽ ഏറ്റവും അധികം ആയി നമ്മുടെ വീടുകളിൽ നിന്ന് നമുക്ക് കേൾക്കാൻ സാധിക്കുന്ന ഒന്നാണ് രാമായണ പാരായണങ്ങൾ. ഇത്തരത്തിൽ രാമായണ പാരായണങ്ങൾ എന്നും കർക്കിടങ്ങളിൽ നാം ജപിക്കുന്നതിനാൽ തന്നെ ആണ് ഈ ഒരു മാസത്തെ രാമായണമാസം എന്നറിയപ്പെടുന്നത്.
ഈയൊരു മാസത്തിൽ നമ്മുടെ വീട്ടിൽ നിലവിളക്ക് തെളിയിക്കുമ്പോൾ ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കുകയാണെങ്കിൽ വളരെ വലിയ അനുഗ്രഹങ്ങളാണ് ജീവിതത്തിൽ ഉടനീളം ഉണ്ടാകുക. സമ്പൽസമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ദേവതയായ ലക്ഷ്മി ദേവി ഏറ്റവുമധികം ആയി ഓരോ വീടുകളിലേക്ക് കയറിച്ചെല്ലുന്ന സമയമാണ് ഈ കർക്കിടക മാസം. അതിനാൽ തന്നെ കർക്കിടക മാസത്തിൽ സന്ധ്യാസമയങ്ങളിൽ നിലവിളക്ക് തെളിയിക്കേണ്ടത് അഭികാമ്യമാണ്.
ഇങ്ങനെ നിലവിളക്ക് തെളിയിക്കുമ്പോൾ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നമ്മുടെ ജീവിതത്തിലേക്ക് ലക്ഷ്മിദേവി കടന്നു വരികയും സമ്പത്തും ഐശ്വര്യവും സമാധാനവും ജീവിതത്തിൽ വന്നു നിറയുകയും ചെയ്യുന്നതാണ്. ഇത്തരത്തിൽ കർക്കിടക മാസത്തിലെ ഓരോ സന്ധ്യാസമയങ്ങളിലും മുടങ്ങാതെ തന്നെ നാം ഓരോരുത്തരും നിലവിളക്ക് തെളിയിക്കേണ്ടതാണ്. പുലവാലായ്മ ഉള്ളവർ മാത്രമേ ഈ സമയം നിലവിളക്ക് തെളിയിക്കാതിരിക്കാൻ പാടുള്ളൂ.
ആർത്തവ അശുദ്ധി ഉള്ളവർ ആണെങ്കിൽ ആ വീട്ടിലെ സ്ത്രീകളെ മാറ്റി നിർത്തിക്കൊണ്ട് ആ വീട്ടിലെ മറ്റ് അംഗങ്ങൾ നിലവിളക്ക് തെളിയിക്കേണ്ടതാണ്. ഇത്തരത്തിലുള്ള ഓരോ സന്ധികളിലും അഞ്ചുതിരിയിട്ട നിലവിളക്ക് തെളിയിക്കുന്നതാണ് കൂടുതൽ ഉചിതം. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.