നമ്മുടെ ഓരോരുത്തരുടെയും വീട്ടിൽ നാം നിർബന്ധമായും വൃത്തിയായി സൂക്ഷിക്കേണ്ട ഒരു ഇടമാണ് അടുക്കള. ദേവിമാർ സംഗമിക്കുന്ന ഇടം കൂടിയാണ് അടുക്കള. ദേവികമായി തന്നെ നാം ഓരോരുത്തരും കാണേണ്ട ഒരു ഇടമാണ് ഇത്. അടുക്കള എന്ന് പറയുന്നത് പൂജാമുറിയും അടുക്കളയിൽ ജോലി ചെയ്യുന്ന വീട്ടമ്മ എന്നു പറയുന്നത് ദേവിക്കും സമമാണ്. അതിനാൽ തന്നെ ഏതൊരു വീട്ടിലും വളരെയധികം ആദരിക്കപ്പെടേണ്ടവളാണ് ഓരോ ഗ്രഹനാഥയും.
ഏത് വീട്ടിലാണോ ഗൃഹനാഥ നിന്ദിക്കപ്പെടുന്നത് ആ വീട്ടിൽ ദുഃഖവും ദുരിതവും മാത്രമായിരിക്കും ഉണ്ടാവുക. ആ വീട് ഒരു കാരണവശാലും ഗതി പിടിക്കുകയില്ല. വീട്ടമ്മയെ ആദരിക്കാതെ വരുമ്പോൾ വീട് ഗതി പിടിക്കാത്തത് പോലെ തന്നെയാണ് അടുക്കള വൃത്തിയാക്കാതെ ഇരിക്കുമ്പോൾ ആ വീടും ഗതി പിടിക്കാതെ പോകുകയാണ് ചെയ്യുന്നത്. ആ വീട്ടിലെ സകല ഐശ്വര്യവും സമൃദ്ധിയും എല്ലാം എന്നന്നേക്കുമായി ഇല്ലാതായി തീരുകയാണ് ചെയ്യുന്നത്.
അത്തരത്തിൽ ഏതൊരു വീട്ടിലും സൗഭാഗ്യങ്ങൾ കൊണ്ടുവരുന്നതിന് വേണ്ടി അടുക്കള വാതിൽ തുറക്കുമ്പോൾ ഏതൊരു ഗൃഹനാഥയും കണി കാണേണ്ട ചില കാര്യങ്ങളെക്കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഇത്തരം കാര്യങ്ങൾ ദിവസവും കണി കാണുകയാണെങ്കിൽ ജീവിതത്തിൽ സന്തോഷം സമാധാനവും ഐക്യവും എന്നന്നേക്കുമായി ഉണ്ടാകുന്നതാണ്. അത്തരത്തിൽ ഏറ്റവും ആദ്യത്തെ കാര്യം എന്ന് പറയുന്നത് എല്ലാദിവസവും അടുക്കള വൃത്തിയാക്കി സൂക്ഷിക്കുക എന്നുള്ളതാണ്.
പിന്നീട് രാത്രി സമയങ്ങളിൽ അടുക്കള വൃത്തിയാക്കിയതിന് ശേഷം ഒരുതാലത്തിൽ അല്പം കർപ്പൂരവും ഗ്രാമ്പൂവും കത്തിച്ചുവച്ച് മൂന്നു പ്രാവശ്യം അടുക്കള മുഴുവൻ ഉഴിഞ്ഞുടേണ്ടതാണ്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ അടുക്കളയിൽ വസിക്കുന്ന മൂദേവി ഇറങ്ങിപ്പോകുകയും ലക്ഷ്മിദേവി കടന്നു വരികയും ചെയ്യുന്നതായിരിക്കും. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.