നാം ഓരോരുത്തരും എളുപ്പമാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിൽ മിടുക്കരാണ്. ഏതൊരു കാര്യമായാലും എളുപ്പവഴികൾ മാത്രമാണ് നാം തേടി പോകാറുള്ളത്. അത്തരത്തിൽ ഓരോ വീട്ടമ്മമാർക്കും ഏറ്റവുമധികം ചെയ്യാൻ സാധിക്കുന്ന ചില എളുപ്പവഴികളാണ് ഇതിൽ കാണുന്നത്. ഇത്തരം കിച്ചൻ ടിപ്സുകൾ വളരെ എളുപ്പത്തിൽ ജോലികൾ ചെയ്തു തീർക്കുവാൻ ഇവരെ സഹായിക്കുന്നതാണ്. ഒട്ടുമിക്ക സമയങ്ങളിലും നമ്മുടെ അശ്രദ്ധകൊണ്ട് പറ്റിപ്പോകുന്ന ഒരു അബദ്ധമാണ് കിച്ചൻ സ്ലാബുകളിലും താഴെയും എല്ലാം എണ്ണ തട്ടി പോകുക എന്നുള്ളത്.
ഇത്തരം സന്ദർഭങ്ങളിൽ പൊതുവേ വീട്ടമ്മമാർ തുണികൊണ്ട് തുടച്ചാണ് അത് വൃത്തിയാക്കാറുള്ളത്. ഇത്തരത്തിൽ വീണു പോകുന്ന എണ്ണ എത്രതന്നെ തുടച്ചാലും അത് അവിടെ തന്നെ തങ്ങിനിൽക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ വളരെ പെട്ടെന്ന് തന്നെ എണ്ണമയം മുഴുവനായി എടുത്തുകളയുന്നതിന് വേണ്ടി ഒരല്പം ഗോതമ്പ് പൊടിയോ മൈദ പൊടിയോ അതിൽ ഇട്ടുകൊടുക്കാവുന്നതാണ്.
ഇങ്ങനെ ചെയ്യുകയാണെങ്കിൽ അവ ആ എണ്ണം മുഴുവൻ വലിച്ചെടുക്കുകയും നിലത്ത് ആ ഒരു എണ്ണയുടെ ഒരു പാട് പോലും ഉണ്ടാവുകയുമില്ല. പലവട്ടം തുണികൊണ്ട് ഉരയ്ക്കുന്നതിനേക്കാൾ ഈസിയായി ഇങ്ങനെ നമുക്ക് എണ്ണ തുടച്ചെടുക്കാവുന്നതാണ്. അതുപോലെ തന്നെ എന്നും വീട്ടമ്മമാർ ചെയ്യുന്ന ഒരു തെറ്റാണ് പാലുകാച്ചുമ്പോൾ പാല് തിളച്ചു പോകുന്നത്.
പെട്ടെന്ന് തന്നെ ശ്രദ്ധ പോകുന്നതുകൊണ്ടാണ് ഇത്തരത്തിൽ പാല് പലപ്പോഴും ബർണറുകളിലും ഗ്യാസ് ടോപ്പുകളിലും എല്ലാം തിളച്ചു പോകുന്നത്. എന്നാൽ ഇത്തരത്തിൽ പാല് തിളപ്പിക്കാൻ വയ്ക്കുമ്പോൾ അതിനു മുകളിൽ മരത്തിന്റെ ഒരു തവി വെക്കുകയാണെങ്കിൽ പെട്ടെന്നുള്ള പാലിന്റെ തിളച്ചു പോകുന്നത് തടയാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.