നിലവിളക്ക് ഹിന്ദു വിഭാഗത്തിന്റെ മാത്രം ആചാരമല്ല. പലപ്പോഴും മറ്റു മതപരമായ ചടങ്ങുകളിലും നിലവിളക്ക് കത്തിക്കുന്നവർ ഉണ്ട്. സന്ധ്യക്ക് മുൻപാണ് വിളക്ക് കൊളുത്തേണ്ടത് വെറുതെ കത്തിക്കു മുൻപ് നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചിലതുണ്ട്.എന്നാൽ മാത്രമേ അത് ഐശ്വര്യത്തിലേക്ക് എത്തുകയുള്ളൂ. ചിലർ രാവിലെയും വൈകിട്ടും വിളക്ക് കത്തിക്കുന്നവരുണ്ട് രാവിലെ വിളക്ക് കത്തിക്കുമ്പോൾ കിഴക്ക് ദിക്കിന് നേരെ വേണം വിളക്ക് കത്തിക്കാൻ.
ഇത് നിങ്ങളുടെ എല്ലാ ദുഃഖങ്ങളും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല സങ്കടങ്ങളും മാറാവ്യാധികളും ഇല്ലാതാക്കാനും സഹായിക്കുന്നു. വൈകിട്ട് പടിഞ്ഞാറ് നോക്കി വിളക്ക് കത്തിക്കുന്നതാണ് ഉത്തമം. ഇത് കടബാധ്യത എല്ലാം അകറ്റി സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നു. ദിക്കു നോക്കി കത്തിക്കാവുന്നതാണ്. തെക്ക് തെക്ക് നോക്കി വിളക്ക് കത്തിച്ചാൽ അത് മരണം വരെ കേൾക്കാൻ ഇടയാക്കും എന്നാണ് വിശ്വാസം.
മാത്രമല്ല ഇത് അശുഭകരമായ പല കാര്യങ്ങളും ഇടയാക്കും എന്നും വിശ്വാസം ഉണ്ട്. അതുകൊണ്ട് ഒരിക്കലും തെക്ക് ദിക്കിൽ വിളക്ക് കത്തിക്കാൻ പാടില്ല. കൂടുതൽ തിരിയിട്ട് കത്തിക്കുന്ന വിളക്കാണെങ്കിൽ വടക്ക് തെക്ക് മുതൽ വേണം കത്തിച്ചു തുടങ്ങേണ്ടത്. കത്തിക്കുമ്പോൾ ഒരിക്കലും വിളക്കിന് പ്രദക്ഷിണം അരുത്. മുഴുവൻ കത്തിച്ചു കഴിഞ്ഞാൽ തിരിച്ച് അതുപോലെ തന്നെ വരേണ്ടതാണ്.
അല്ലെങ്കിൽ ഇത് ദോഷത്തിന് കാരണമാകുന്നു. വിളക്ക് കത്തിക്കാൻ ഉപയോഗിച്ച ദീപം ഉടൻതന്നെ കെടുത്തണം എന്നതാണ് ശ്രദ്ധിക്കേണ്ടത്. അല്ലാത്തപക്ഷം അത് പലതരത്തിലുള്ള ദോഷങ്ങൾ വരുത്തിവെക്കും എന്നാണ് പറയപ്പെടുന്നത്. ഒരിക്കലും തിരി കെടുത്തുമ്പോൾ ഊതി കെടുത്തരുത് വീടിനും വീട്ടുകാർക്കും ദോഷം നൽകുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ എണ്ണയിൽ പിന്നിലേക്ക് നീക്കിയാണ് ദീപം കെടുത്തേണ്ടത്.