ബിപി അഥവാ രക്തസമ്മർദ്ദം പലർക്കും ഉള്ള പ്രശ്നമാണ് സാധാരണ പ്രായമായവർക്ക് ഇത്തരം പ്രശ്നമുണ്ടാകാറുണ്ട് എന്നാൽ ഇന്നത്തെ കാലത്ത് ചെറുപ്പം പ്രായമായവർക്കും ഈ പ്രശ്നം ഉണ്ടാകുന്നത് സാധാരണയാണ്. കാരണം പലതകം പാരമ്പര്യമായി ഉണ്ടെങ്കിൽ ഇതുണ്ടാകാൻ സാധ്യതയുണ്ട് ഇതല്ലാതെ ജീവിതശൈലികൾ സ്ട്രെസ്സ് പോലെയുള്ളതെല്ലാം തന്നെ ഇത്തരം അവസ്ഥ ഉണ്ടാക്കുന്നു. ചിലപ്പോൾ മറ്റു കാരണങ്ങൾ ഇല്ലെങ്കിലും ബിപി ഏറെയാണ് .ബിപി നിയന്ത്രിച്ചു നിർത്തുക എന്നത് ആരോഗ്യത്തിന്.
വളരെ പ്രധാനമായ ഒന്നാണ് അല്ലാത്തപക്ഷം ഇത് സ്ട്രോക്ക് ഹൃദയപ്രശ്നങ്ങൾ കിഡ്നി പ്രശ്നങ്ങൾ എന്നിവയ്ക്ക് പലതിനും കാരണമാകുകയും ചെയ്യും. ബിപിക്ക് മരുന്ന് കഴിക്കുവാൻ പലർക്കും മടിയാണ് ഇത് സ്ഥിരം കഴിക്കേണ്ടി വരുമോ അതോ ഇതിനു പാർശ്വഫലങ്ങൾ ഉണ്ടോ തുടങ്ങിയ ഭയമാണ് കാരണം ജീവിതശൈലിയിലെ മാറ്റങ്ങളുടെയും ഭക്ഷണ വ്യായാമ നിയന്ത്രണങ്ങളിലൂടെയും ബിപി കുറക്കാൻ സാധ്യമാണ് ഇതിനാൽ തന്നെ ചെറുപ്പക്കാരിൽ പ്രശ്നമുണ്ടെങ്കിൽ.
ഇത് മരുന്ന് കഴിക്കാതെ തന്നെ നിയന്ത്രിക്കാൻ സാധ്യത എളുപ്പമാണ് എന്നാൽ 60 വയസ്സിനുമേൽ പ്രായമുള്ളവരിൽ എത്ര ജീവിതശൈലി നിയന്ത്രണത്തിലൂടെയും ചിലപ്പോൾ ഇത് കഴിയാതെ വന്നേക്കാം ഇത്തരക്കാർ ഡോക്ടറുടെ നിർദ്ദേശമില്ലാതെ മരുന്ന് നിർത്താൻ പാടുള്ളതല്ല കാരണം ബിപിയുടെ മരുന്നല്ല പ്രശ്നം ബി പി നിയന്ത്രണത്തിൽ അല്ലെങ്കിൽ സ്ട്രോക്ക് ഹൃദയപ്രശ്നങ്ങൾ അടക്കമുള്ള വരുന്നതാണ്.
തുടക്കത്തിൽ ബി പി മരുന്നു കഴിക്കുമ്പോൾ ശരീരം അതുമായി പൊരുത്തപ്പെട്ട് വരാൻ സമയമെടുക്കും അതിനാൽ തന്നെ ക്ഷീണം തോന്നാം മറ്റ് അസ്വസ്ഥതകൾ കാണാം ഇത് അല്പം കഴിയുമ്പോൾ ശരിയാകും എന്നാൽ പലരും ഇത്തരം പ്രശ്നങ്ങൾ കാണുമ്പോൾ മരുന്നു കഴിച്ചതിനാൽ പ്രശ്നമാകും എന്ന് കരുതി മരുന്ന് ഡോക്ടറോട് ചോദിക്കാതെ തന്നെ നിർത്തും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.