പലരും നമ്മുടെ ക്ലിനിക്കിൽ വന്ന പറയാറുള്ള ഒരു കംപ്ലൈന്റ്റ് ആണ് കഫക്കെട്ട് എന്ന് പറയുന്നത്. കഫക്കെട്ട് എന്ന് പറയുന്നത് എന്താണ്. നമ്മുടെ ശ്വാസകോശത്തിൽ ശ്വാസ നാളികളിൽ കഫം കെട്ടി നിന്നിട്ട് ഉണ്ടാകുന്ന അസ്വസ്ഥതയും ബുദ്ധിമുട്ടിനെയും ഒക്കെ ജനറൽ ആയിട്ട് വിശേഷിപ്പിക്കുന്നത് കഫക്കെട്ട് എന്നാണ്. കൊച്ചു കുട്ടികളിൽ അവർക്ക് കഫം എടുത്ത തുപ്പിക്കളയാൻ ആയിട്ട് അറിയില്ല എന്നുള്ളതുകൊണ്ട് കുറു കുറുപ്പ് ആയിരിക്കാം അമ്മമാർക്ക് അനുഭവപ്പെടുക. പലപ്പോഴും ഈ കഫക്കെട്ടിന് രണ്ടായി തരം തിരിക്കാം പലതരത്തിലുള്ള ശ്വാസകോശ രോഗങ്ങൾ കൊണ്ടും.
കഫം പുറത്തേക്ക് പോകുവാൻ പറ്റാതെ ഇത് ശരിയായിട്ട് നടക്കാതെ വരുമ്പോൾ ആളുകൾക്ക് ചുമയായിട്ടും ഈ പറഞ്ഞപോലെ കഫക്കെട്ട് ശ്വാസംമുട്ടൽ കുറുകുറുപ്പ് വിസിഗ് ഉണ്ടാവുക മൂക്കടപ്പ് മൂക്കുഒലിപ്പു തുമ്മൽ എങ്ങനെ എന്നിങ്ങനെയുള്ള പലതരത്തിലുള്ള പ്രശ്നങ്ങളും പറയാറുണ്ട്. കഫം മഞ്ഞ നിറത്തിലേക്ക് ആവുമ്പോഴേക്കും അത് ഇൻഫെക്ഷൻ ഉണ്ടായിട്ടുണ്ട് എന്നതിന്റെ സൂചനയാണ്.
അണുബാധ ഉണ്ട് എങ്കിൽ അതിൽ അണുക്കൾ കൂടി ഉണ്ടാകുമ്പോഴേക്കും അതിന്റെ ഡബ്ലിയു പി സി കൗണ്ട് കൂടുന്നത് കൊണ്ട് പഴുപ്പിന്റെ അംശം കൂടുതൽ ഉള്ളതുകൊണ്ട് അത് മഞ്ഞനിറത്തിൽ ആവുകയും മഞ്ഞനിറത്തിലുള്ള കഫക്കെട്ട് ഇൻഫെക്ഷന്റെ ഒരു സൂചനയായിട്ടും കാണാറുണ്ട് എന്തുകൊണ്ട് കഫക്കെട്ട് വരുന്നു അതിന് ഒരുപാട് കാരണങ്ങളുണ്ട്.
അതിൽ പ്രധാനമായിട്ട് ഉള്ളത് പലതരത്തിലുള്ള അലർജി. അത് പൊടിയോട് ആയിരിക്കാം അല്ലെങ്കിൽ എന്തെങ്കിലും കഴിക്കുന്ന ഭക്ഷണ സാധനങ്ങളോട് ആയിരിക്കാം നമ്മൾ ശ്വസിക്കുന്ന പുകപടലങ്ങളോട് ആയിരിക്കാം. കഫക്കെട്ട് ഉണ്ടാകുമ്പോൾ എങ്ങനെ അതിനെ കൺട്രോൾ ചെയ്യാം എന്നതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.