ഉയർന്ന രക്തസമ്മർദ്ദം അഥവാ ഹൈ ബ്ലഡ് പ്രഷർ പണ്ടൊക്കെ പ്രായമായവരിലും അതുപോലെതന്നെ മുതിർന്ന ആളുകളിലൊക്കെ കണ്ടിരുന്ന ഈ പ്രശ്നം ഇന്ന് 25 വയസ്സ് മുതൽ ചെറുപ്പക്കാരിൽ കണ്ടുവരുന്നുണ്ട്. എന്തെങ്കിലും ഒരു അസുഖത്തിന് വേണ്ടി ഡോക്ടർ അടുത്ത് പോകുമ്പോൾ ഡോക്ടർ ബി പി ചെക്ക് ചെയ്യുമ്പോൾ നമുക്ക് കൂടുതൽ ആയിട്ട് കാണും ആ സമയത്ത് ഡോക്ടർ പറയും ഒരാഴ്ച കഴിഞ്ഞിട്ട് ഒന്നൂടെ ചെയ്യണം അല്ലെങ്കിൽ കൂടുതൽ ആണെങ്കിൽ നമ്മൾ മെഡിസിൻ കഴിക്കേണ്ടി വരും എന്ന് പറയും. ഈ സമയത്ത് നമ്മൾ വീട്ടിൽ പോയിട്ട് യൂട്യൂബ് നോക്കും.
കൂടുതലായിട്ട് ഹൈ ബ്ലഡ് പ്രഷർ വന്നു കഴിഞ്ഞിട്ടുണ്ടെങ്കിൽ എന്തെല്ലാം പ്രശ്നങ്ങളാണ് വരുന്നതെന്ന് നോക്കിയിട്ട് നമ്മൾ ടെൻഷൻ ആവുകയും ചെയ്യും. ബിപി ഒന്നുകൂടി കൂടുകയും ചെയ്യും. ഇതാണ് ഇന്നത്തെ ചെറുപ്പക്കാരിൽ കൂടുതലും ബിപി കൂടുവാനുള്ള കാരണം. ഉയർന്ന രക്തസമ്മർദം ഹൈ ബ്ലഡ് പ്രഷർ കുറയ്ക്കുവാൻ വേണ്ടിയിട്ടുള്ള 10 മാർഗ്ഗങ്ങളെ കുറിച്ച് ഡോക്ടർ വളരെ വിശദമായി പറയുന്നു.
സാധാരണ നല്ല പ്രഷർ ഉള്ള ആളുകളിൽ ഡോക്ടർ മെഡിസിൻ എഴുതുന്നത് അവരുടെ പ്രായം നോക്കി കൊണ്ടായിരിക്കും സ്ത്രീയാണ് പുരുഷനാണോ എന്ന് നോക്കിക്കൊണ്ടായിരിക്കും. ഡോക്ടർമാർ മരുന്ന് എഴുതുന്നത് ഇത്തരത്തിലുള്ള റിസ്ക് ഫാക്ടേഴ്സ് കൾ നോക്കിക്കൊണ്ടു തന്നെയാണ് മരുന്നുകൾ എഴുതുന്നത്. ബ്ലഡ് പ്രഷർ കൂടുവാനുള്ള കാരണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
ഒന്നാമത് എന്ന് പറയുന്നത് അമിതമായിട്ടുള്ള ടെൻഷൻ ആണ്. പെട്ടെന്ന് തന്നെ എന്തെങ്കിലും ചെറിയ കാര്യത്തിന് ടെൻഷൻ ആവുക മാനസികം ആയിട്ടുള്ള പിരിമുറുക്കം വരുക ഇനിയുള്ള കാര്യങ്ങൾ വരുമ്പോൾ പ്രഷർ കൂടാം ഇതിനെ എങ്ങനെ ഇല്ലാതാക്കാം എന്നതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.