നമ്മുടെ വീടുകളിൽ നാം ചെയ്യുന്ന ഒരു ജോലിയാണ് വീടുകളുടെ മുറ്റത്ത് വിരിച്ചിരിക്കുന്ന ടൈലുകൾ വൃത്തിയാക്കുക എന്നുള്ളത്. ഇടവിട്ട ദിവസങ്ങളിൽ ഇവ വൃത്തിയാക്കുന്നുണ്ടെങ്കിലും പലപ്പോഴും ഇവ ശരിയായ വണ്ണം വൃത്തിയാക്കാതെ ഇരിക്കുന്നതായി കാണാൻ സാധിക്കുന്നതാണ്. മഴക്കാലങ്ങളിലാണ് ഇത്തരത്തിൽ വീട്ടുമുറ്റത്ത് ടൈലുകളിൽ അഴുക്കുകളും കറകളും പൂപ്പലുകളും എല്ലാം ധാരാളം ആയി കാണുന്നത്.
അതുമാത്രമല്ല ടൈലുകളുടെ ഇടയിലുള്ള ആ ചെറിയ ഭാഗങ്ങളിൽ ചെറിയ ചെടികൾ വളർന്നു വരുന്നതായും കാണാൻ സാധിക്കുന്നതാണ്. ഇത്തരം സാഹചര്യങ്ങളിൽ വീടിന്റെ ഭംഗി തന്നെ ഇതുവഴി നഷ്ടപ്പെട്ടു പോകുകയാണ്. പൊതുവേ ഇത്തരത്തിൽ വീടിന്റെ മുൻവശത്തുള്ള ടൈലുകൾ സോപ്പുംപടി ഉപയോഗിച്ച് നല്ലവണ്ണം ചൂലുകൊണ്ട് ഉറച്ചു കഴുകാറാണ് പതിവ്. എന്നാൽ ഇനി ഇങ്ങനെ ചൂലുകൊണ്ട് സോപ്പുപൊടി ഉപയോഗിച്ച് ഉരച്ചു കഴുകി ബുദ്ധിമുട്ട് ആവശ്യമില്ല.
ഒട്ടും സമയം പാഴാക്കാതെ വളരെ എളുപ്പത്തിൽ തന്നെ ടൈലുകൾ വൃത്തിയായി കഴുകുന്ന അതിനുവേണ്ടിയുള്ള നല്ലൊരു റെമഡിയാണ് ഇതിൽ നൽകിയിരിക്കുന്നത്. ഈയൊരു സൊല്യൂഷൻ ഉപയോഗിച്ച് നമ്മുടെ ടൈലുകൾ കഴുകുകയാണെങ്കിൽ പെർഫെക്റ്റ് ആയി ക്ലീനായി ടൈയിലുകൾ കിട്ടുന്നതാണ്. അതിനായി ഏറ്റവും ആദ്യം ചെയ്യേണ്ടത് ടൈലുകളുടെ അരിവശങ്ങളിൽ വളർന്നുനിൽക്കുന്ന ചെടികളും മറ്റും പറിച്ചു കളയുകയാണ്.
പിന്നീട് അല്പം വെള്ളം ഉപയോഗിച്ച് ടൈലുകൾ കഴുകി എടുക്കേണ്ടതാണ്. പിന്നീട് നമുക്ക് ഒരു പാത്രത്തിലേക്ക് അല്പം വെള്ളം എടുത്ത് അതിന്റെ ഏകദേശം അളവിൽ വിനാഗിരി കൂടി ഒഴിച്ച് മിക്സ് ചെയ്ത് 10 15 മിനിറ്റ് മാറ്റി വയ്ക്കേണ്ടതാണ്. പിന്നീട് ഈ വെള്ളം നമുക്ക് ടൈലുകളുടെ മുകളിൽ ഒഴിച്ചുകൊടുക്കാവുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.